Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി കെ.പി. ഷാജഹാനെ മലപ്പുറം ഡി.സി.സി മെമ്പറായി തിരഞ്ഞെടുത്തു

01 May 2024 20:20 IST

- Jithu Vijay

Share News :

പരപ്പനങ്ങാടി : പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി കെ.പി. ഷാജഹാനെ മലപ്പുറം ഡി.സി.സി മെമ്പറായി തിരഞ്ഞെടുത്തു. 1987 എം വി എച്ച് എസ് ൽ ഏഴാം തരത്തിൽ കെ എസ് യു സ്ഥാനാർഥിയായി വിദ്യാർത്ഥി രാഷ്ട്രീയത്തിൽ കൂടിയാണ് ഷാജഹാൻ രാഷ്ട്രീയ പ്രവേശം തുടങ്ങിയത്. യൂത്ത് കോൺഗ്രസ്‌ പരപ്പനങ്ങാടി മണ്ഡലം സെക്രട്ടറി, പ്രസിഡന്റ്‌, തിരൂരങ്ങാടി 

നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌,  കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്റ്‌, പഞ്ചായത്ത്‌ മെമ്പർ, യു ഡി എഫ് മുൻസിപ്പൽ ചെയർമാൻ, എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. 


പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌, മത്സ്യത്തൊഴിലാളി കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്‌ എന്നി സ്ഥാനങ്ങൾ വഹിച്ചിരുന്ന പരേതനായ കെ പി അബ്ദുൽ അസീസിന്റെ ചെറുമകൻ കൂടിയാണ് കെ.പി. ഷാജഹാൻ.

Follow us on :

More in Related News