Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപം; പിവി അൻവറിനെതിരെ എംഎം ഹസ്സൻ പരാതിനൽകി

23 Apr 2024 13:23 IST

Enlight News Desk

Share News :

രാഹുൽഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ, നിലമ്പൂർ, എം എൽ എ പിവി അൻവറിനെതിരെ, കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസ്സൻ. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. രാഹുലിന്റെ ഡിഎൻഎ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നായിരുന്നു പിവി അൻവറിൻ്റെ പരാമർശം. നെഹ്‌റുവിന്റെ കുടുംബത്തിൽ നിന്നുള്ളയാളാണോ, രാഹുലെന്ന് സംശയമുണ്ടെന്നും അൻവർ പറഞ്ഞിരുന്നു.


നെഹ്റു കുടുംബത്തെയും, രാഹുൽഗാന്ധിയെയും, നികൃഷ്ടമായ ഭാഷയിൽ അപമാനിച്ച, അൻവറിനെതിരെ പൊലീസ് അടിയന്തരമായി കേസെടുക്കണം. പിവി അൻവർ ഗോഡ്സെയുടെ പുതിയ അവതാരമാണ്. ഗാന്ധിജിയെ കൊന്ന ഗോഡ്സെയുടെ വെടിയുണ്ടകളെക്കാൾ മാരകമാണ്, അൻവറിന്റെ വാക്കുകൾ. ജനപ്രതിനിധിയെന്ന നിലയിൽ, ഒരിക്കലും നാവിൽ നിന്ന് വീഴാൻ പാടില്ലാത്ത, പരാമർശമാണ് അൻവർ നടത്തിയത്. മുഖ്യമന്ത്രിയുടെ ചാവേറായാണ്, പിവി അൻവർ, പ്രവർത്തിക്കുന്നത്. രാഹുൽ ഗാന്ധിക്കെതിരെ നിരന്തരം, വിമർശനങ്ങൾ ഉന്നയിച്ചു കൊണ്ടിരിക്കുന്ന, പിണറായി വിജയൻ, ഈ അപമാന പ്രസംഗം സ്വയം പറയാതെ, പിവി അൻവറിനെക്കൊണ്ട് പറയിച്ചതാണെന്നും ഹസ്സൻ പറഞ്ഞു

രാഹുൽഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ നിലമ്പൂർ, എം എൽ എ പിവി അൻവറിനെതിരെ കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസ്സൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. രാഹുലിന്റെ ഡിഎൻഎ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നായിരുന്നു പിവി അൻവറിൻ്റെ പരാമർശം. നെഹ്‌റുവിന്റെ കുടുംബത്തിൽ നിന്നുള്ളയാളാണോ രാഹുലെന്ന് സംശയമുണ്ടെന്നും അൻവർ പറഞ്ഞിരുന്നു.


നെഹ്റു കുടുംബത്തെയും രാഹുൽഗാന്ധിയെയും, നികൃഷ്ടമായ ഭാഷയിൽ അപമാനിച്ച അൻവറിനെതിരെ പൊലീസ് അടിയന്തരമായി കേസെടുക്കണം. പിവി അൻവർ ഗോഡ്സെയുടെ പുതിയ അവതാരമാണ്. ഗാന്ധിജിയെ കൊന്ന ഗോഡ്സെയുടെ വെടിയുണ്ടകളെക്കാൾ മാരകമാണ് അൻവറിന്റെ വാക്കുകൾ. ജനപ്രതിനിധിയെന്ന നിലയിൽ ഒരിക്കലും നാവിൽ നിന്ന് വീഴാൻ പാടില്ലാത്ത പരാമർശമാണ് അൻവർ നടത്തിയത്. മുഖ്യമന്ത്രിയുടെ ചാവേറായാണ് പിവി അൻവർ പ്രവർത്തിക്കുന്നത്. രാഹുൽ ഗാന്ധിക്കെതിരെ നിരന്തരംവിമർശനങ്ങൾ ഉന്നയിച്ചു കൊണ്ടിരിക്കുന്ന പിണറായി വിജയൻ ഈ അപമാന പ്രസംഗം സ്വയം പറയാതെ പിവി അൻവറിനെക്കൊണ്ട് പറയിച്ചതാണെന്നും ഹസ്സൻ പറഞ്ഞു

Follow us on :

More in Related News