Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്ത്രികളോട് നീതികേട് കാട്ടുന്ന സര്‍ക്കാര്‍ വീട്ടമ്മമാരെ വഞ്ചിക്കുകയാണന്നു മഹിളകോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റ് ജെബിമേത്തര്‍ എം.പി.

24 Feb 2025 22:55 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

മുണ്ടക്കയം ഈസ്റ്റ്: സ്ത്രികളോട് നീതികേട് കാട്ടുന്ന സര്‍ക്കാര്‍ വീട്ടമ്മമാരെ വഞ്ചിക്കുകയാണന്നു മഹിളകോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റ് ജെബിമേത്തര്‍ എം.പി.


മഹിള സാഹസ് യാത്രയ്ക്ക് ഇടുക്കി ജില്ലാകവാടമായ മുപ്പത്തിയഞ്ചാംമൈലില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുക.യായിരുന്നു. എട്ടുവര്‍ഷത്തെ പിണറായി ഭരണത്തില്‍ സ്ത്രി സുരക്ഷനഷ്ടമായിരിക്കുന്നു.പിഞ്ചു കുട്ടികള്‍ മുതല്‍ വയോധികര്‍വരെയുളളവര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. പത്തനംതിട്ടയും ,വണ്ടിപ്പെരിയാറും അതിനു ചില ഉദാഹരണങ്ങള്‍മാത്രമാണ്.സഹായിക്കാന്‍ ബാധ്യസ്ഥരായ സര്‍ക്കാര്‍ ആശവര്‍ക്കര്‍മാരെ കണ്ടില്ലന്നു നടിക്കുകയാണ്. ഒരു ജോലിയും ചെയ്യാതെ ലക്ഷങ്ങള്‍ വാങ്ങിയെടുക്കുന്ന പി.എസ്.സി.ചെയര്‍മാനും മെമ്പര്‍മാര്‍ക്കും പ്രതിമാസം കോടികള്‍ ചെലവഴിക്കുമ്പോഴാണ് ആശവര്‍ക്കര്‍മാരോടൊന്നു സംസാരിക്കുവാന്‍ പോലും തയ്യാറാകാതെ ആരോഗ്യമന്ത്രി അഹന്തകാട്ടുകയാണന്നും ജെബിമേത്തര്‍ പറഞ്ഞു.

 കല്ലേപ്പാലം ജങ്ഷനില്‍ എത്തിയ ജാഥയെ ജില്ലാ നേതാക്കള്‍ ചേര്‍ന്നു സ്വീകരിച്ചു തുടര്‍ന്നു മുപ്പത്തിയഞ്ചാംമൈല്‍ പാലത്തിനുസമീപത്തുനിന്നും കൊക്കയാര്‍ മണ്ഡലം ഭാരവാഹികള്‍ സ്വീകരിച്ചു. ടൗണില്‍ നടന്ന സമ്മേളനം ഡി.സി.സി.പ്രസിഡന്റ് സി.പി.മാത്യു ഉദ്ഘാടനം ചെയ്തു. കേരള-കേന്ദ്ര സര്‍ക്കാരുകളെ തമ്മില്‍ കൂട്ടികൊടുക്കുന്ന കെ.വി.തോമസിനു എല്ലാം ആഴ്ചയിലും ആനുകൂല്യം കൂട്ടി നല്‍കുന്ന പിണറായി സെക്രട്ടറിയേറ്റിനു മുന്നില്‍ കിടക്കുന്ന ആശാവര്‍ക്കര്‍മാരെ കാണാതെപോവുന്നത് ജനദ്രോഹമാണന്നു സി.പി.മാത്യു ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.പാര്‍ട്ടി ആഫീസ് ഭരിക്കുന്നതുപോലെ കേരളം ഭരിക്കുന്ന പിണറായിക്കു ഭരണത്തില്‍ തുടരാന്‍ അവകാശമില്ലന്നും സി.പി.കൂട്ടി ചേര്‍ത്തു. മണ്ഡലം പ്രസിഡന്റ് സ്റ്റാന്‍ലി സണ്ണി അധ്യക്ഷതവഹിച്ച യോഗത്തില്‍ കെ.പി.സി.സി.ജനറല്‍ സെക്രട്ടറി അഡ്വ.എസ്.അശോകന്‍, മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി.മുന്‍പ്രസിഡന്റ് അഡ്വ.ഇബ്രാഹിം കുട്ടി കല്ലാര്‍ ,മിനിസാബു,സ്വര്‍ണലത അപ്പുകുട്ടന്‍,നിജിനിഷംസുദ്ദീന്‍, ഡൊമിനസജി,നിഷാസോമന്‍ , എ.പി.ഉസ്മാന്‍, സിറിയക് തോമസ്, എം.ഡി.അര്‍ജുനന്‍, ജോർജ് ജോസഫ്, ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍, സണ്ണിആന്റണി, സണ്ണി തട്ടുങ്കല്‍, നൗഷാദ് വെംബ്ലി,ഓലിക്കല്‍ സുരേഷ്, എബിൻ കുഴിവേലിമറ്റം,കെ.കെ.ജനാര്‍ധനന്‍ ,ടോണി തോമസ്, .പി.ജെ.വര്‍ഗീസ്, അയ്യൂബ്ഖാന്‍ കാട്ടുപ്ലാക്കല്‍, ആല്‍വിന്‍ ഫിലിപ്, കെ.എച് തൗഫീക്,.വി.വിശ്വനാഥന്‍, സുനിത ജയപ്രകാശ്, ജോസി ജോസഫ്,രജനി രാജന്‍, റോസമ്മജോണ്‍, അന്നമ്മ മാത്യു, ഷിജുമാത്യു എന്നിവര്‍ സംസാരിച്ചു.

--

Follow us on :

More in Related News