Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റോഡ് നിർമാണത്തിലെ അപാകതയ്ക്കതിരെ പെരുവഴി പ്രതിഷേധമൊരുക്കി യൂത്ത് കോൺഗ്രസ്.

27 Aug 2024 06:53 IST

- പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

കൊക്കയാർ : ചപ്പാത്ത് കൊക്കയാർ - മുപ്പത്തിയഞ്ചാം മൈൽ റോഡ് നിർമാണത്തിലെ അപാകതയ്ക്കതിരെ  പെരുവഴി പ്രതിഷേധമൊരുക്കി യൂത്ത് കോൺഗ്രസ്. നി ർമാണം നടത്തി ദിവസങ്ങൾ കഴിയുന്നതിനുള്ളിൽ ടാറിങ് ഇളകി റോഡ് കുണ്ടും കുഴിയുമായിരിയ്ക്കുന്നു. തകർന്ന റോഡിൽ അപകടം നിത്യസംഭവമായിട്ടും അധികാരികൾ യാതൊരു നടപടി സ്വീകരിച്ചിട്ടില്ല. കരാറുകാരനെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്ന അധികാരികളുടെ തെറ്റായ നടപടിക്കെതിരെയാണ് പെരുവഴി പ്രതിഷേധം സംഘടിപ്പിച്ചത്..

മണ്ഡലം പ്രസിഡൻ്റ് ആഷിക് പരീതിൻ്റെ അധ്യക്ഷതയിൽ സമരം ഡി.സി.സി. അംഗം നൗഷാദ് വെംബ്ലി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സണ്ണി ആൻറണി മുഖ്യപ്രഭാഷണം നടത്തി

 അയ്യൂബ് ഖാൻ കട്ടപ്ലാക്കൽ , സ്റ്റാൻലി സണ്ണി , ടി.ഐ. മാത്യു, പരീത്ഖാൻ കറുത്തോരു വീട് , ഷാഹുൽ പാറയ്ക്കൽ , 1..കെ എച്ച് തൗഫീക് , സി.എൽ. നിഖിൽ ദാസ് , നൂറുദ്ദീൻ, അഷ്ഹദ് അയ്യൂബ്, റസൽ , ജേക്കബ് വാഴവേലിൽ, മിഷാൽ ,കെ.ബി. ഇസ്മായിൽ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News