Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Oct 2025 12:50 IST
Share News :
കോഴിക്കോട്: പിഎം ശ്രീ പദ്ധതി വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള
ഗൂഢശ്രമമാണെന്നും വിദ്യാഭ്യാസ മേഖലയെ ആർഎസ്എസ്സിന് തീറെഴുതരുതെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി അബ്ദുൽ ഹമീദ് വാർത്താസമ്മേളന ത്തിൽ ആവശ്യപ്പെട്ടു. പിഎം ശ്രീ പദ്ധതിയിൽ ധാരണാപത്രം ഒപ്പുവെക്കാനുള്ള ഇടതു സർക്കാരിന്റെ നീക്കത്തിനെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അർഹമായ ഫണ്ട് തടഞ്ഞ് ബ്ലാക്മെയിലിങ് നടത്തുമ്പോൾ ഇടതു സർക്കാർ അതിനു മുമ്പിൽ കീഴടങ്ങുന്നതെന്തിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വി ശിവൻകുട്ടിയും വിശദീകരിക്കണം. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ഡെൽഹിയിലെത്തി പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്‌ചയിലെ ധാരണ പ്രകാ രമാണോ ഘടകകക്ഷികളെ പോലും തള്ളി അമിതാവേശത്തോടെ പദ്ധതി നടപ്പിലാ ക്കാൻ തിടുക്കം കാണിക്കുന്നതെന്ന് അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. രാജ്യം ഒന്നടങ്കം ഭീതിയോടെ ചർച്ച ചെയ്‌ത പുതിയ വിദ്യാഭ്യാസ പദ്ധതിയുടെ കവാടമാണ് പിഎം ശ്രീ. ഇതിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാലയങ്ങളിൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമെന്നാണ് പദ്ധതിയുടെ ഒന്നാമത്തെ ലക്ഷ്യമായി ആമുഖത്തിൽ തന്നെ വ്യക്തമാക്കുന്നത്. ഈ ഒറ്റ വാചകത്തിലൂടെ മന്ത്രി വി ശിവൻകൂട്ടിയുടെ അവകാശവാദ ങ്ങൾ പൊള്ളയാണെന്ന് വ്യക്തമാകുന്നു.
പിഎം ശ്രീ ഒപ്പുവച്ചാൽ, നടപ്പാക്കുന്ന വിദ്യാലയം എൻഇപി (ദേശീയ വിദ്യാഭ്യാസ നയം) അനുസരിച്ച് പാഠ്യപദ്ധതിയും കേന്ദ്ര പുസ്‌തകങ്ങളും പഠിപ്പിക്കണം. അതിന്റെ മേൽനോട്ടവും നിയന്ത്രണവും കേന്ദ്ര ഏജൻസിക്കാകും എന്ന് പദ്ധതിരേഖയിൽ തന്നെ വ്യക്തമാക്കുന്നു. കരിക്കുലം, പാഠ്യപദ്ധതി, മനുഷ്യശേഷി വിനിയോഗം, സ്‌കൂൾ നേതൃത്വം, നിയന്ത്രണം, മേൽനോട്ടം തുടങ്ങിയ ദേശീയവിദ്യാഭ്യാസ നയത്തിലെ ഒന്ന് മുതൽ എട്ട് വരെ അധ്യായങ്ങളിൽ പ്രതിപാദിക്കും വിധമായിരിക്കുമെന്നും അടിവരയിടുന്നു. ദേശീയ വിദ്യാഭ്യാസ നയമനുസരിച്ച് പരിഷ്‌കരിച്ച എൻസിഇആർടി പാഠപുസ്‌തങ്ങളിലെ വർഗീയ അജണ്ടകൾ നാം സമീപകാലത്ത് ചർച്ച ചെയ്‌തതാണ്. ചുരുക്കത്തിൽ ഇതിൽ ഒപ്പുവയ് ക്കാൻ തീരുമാനിച്ചാൽ കേരളത്തിൽ പൊതുവിദ്യാഭ്യാസത്തിൽ രണ്ട് തരം വിദ്യാലയ ങ്ങൾ സ്യഷ്ടിക്കപ്പെടും. പിഎം ശ്രീ സ്‌കൂളുകളുടെ നിയന്ത്രണം സംസ്ഥാന സർക്കാരിന്
നഷ്ടമാകും. ഭരണഘടനയുടെ കൺകറൻ്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാഭ്യാസ മേഖലയെ തങ്ങ ളുടെ നിയന്ത്രണത്തിലാക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തിവരുന്നത്. അതിൻ്റെ പൂർണ തയാണ് പിഎം ശ്രീ. ഫെഡറലിസത്തിനു മേലുള്ള കടന്നുകയറ്റമാണിത്. അതേ സമയം നിയമ പോരാട്ടം നടത്താൻ തയ്യാറാവാതെ കീഴടങ്ങാൻ ഇടതു സർക്കാർ തയ്യാ റാവുന്നതിന്റെ പിന്നിലെ ഡീൽ ജനങ്ങളിൽ സംശയങ്ങളും ആശങ്കകളും സൃഷ്ടിക്കുന്നു ണ്ടെന്നും പിഎം ശ്രീയും എൻഇപിയും നടപ്പാക്കുന്നതിൽ നിന്ന് ഇടതുസർക്കാർ പരി പൂർണമായും പിൻവാങ്ങണമെന്നും പി അബ്ദുൽ ഹമീദ് ആവശ്യപ്പെട്ടു.
വാർത്താ സമ്മേളനത്തിൽ എസ്‌ഡിപിഐ കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി കെ ഷമീർ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.