Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുഡിഎഫ് അധികാരത്തിൽ വന്നാൽ വന്യജീവി പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാകും: വി.ഡി.സതീശൻ

31 Jan 2025 16:31 IST

WILSON MECHERY

Share News :


ചാലക്കുടി: യുഡിഎഫ് അധികാരത്തിൽ വന്നാൽ വന്യജീവി പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മലയോര സമര യാത്രയ്ക്ക് ജില്ലയിലെ സംഗമസ്ഥലമായ ചായ്പൻ കുഴിയിൽ ലഭിച്ച വൻ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നതു വരെ യു.ഡി.എഫ് ഒപ്പമുണ്ടാകും. കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തി പ്രശ്നപരിഹാരത്തിന് ശ്രമിക്കും. ഈ സർക്കാർ ഒന്നും ചെയ്തില്ലെങ്കിൽ ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിൽ തിരിച്ചുവരുമ്പോൾ ഇതിനെല്ലാം പരിഹാരമുണ്ടാക്കും. ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്ന വനനിയമം കൊണ്ടുവരാൻ സർക്കാർ ശ്രമിച്ചപ്പോഴാണ് തങ്ങൾ സമരം പ്രഖ്യാപിച്ചത്. സനീഷ് കുമാർ ജോസഫ് എംഎൽഎ അധ്യക്ഷൻ ആയിരുന്നു. യോഗത്തിൽ വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്നവരെ പ്രത്യേകം ആദരിക്കുകയുണ്ടായി. യുഡിഎഫ് ചെയർമാൻ എം എം ഹസ്സൻ, ബെന്നി ബഹനാൻ എം പി, എംഎൽഎ മാരായ റോജി എം ജോൺ, അൻവർ സാദത്ത്, യുഡിഎഫ് ജില്ലാ ചെയർമാൻ എംപി വിൻസെന്റ്, കൺവീനർ കെ ആർ ഗിരിജൻ, ജോസഫ് ചാലിശ്ശേരി,

 സി ജി ബാലചന്ദ്രൻ, എം.ടി. ഡേവിസ്, വി.ഒ. പൈലപ്പൻ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി എ റഷീദ്, കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പിസി തോമസ്, ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ, വൈസ് ചെയർമാൻ എം പി പോളി,ജില്ലാ പ്രസിഡണ്ട് സി വി കുര്യാക്കോസ്, കേരള കോൺഗ്രസ് (ജേക്കബ്) ചെയർമാൻ അനൂപ് ജേക്കബ് എം എൽ എ, ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ, ജെ എസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ ബാബു, ജില്ലാ പ്രസിഡണ്ട് പി എസ് ഉണ്ണികൃഷ്ണൻ, ഷാനിമോൾ ഉസ്മാൻ, ജോസ് വള്ളൂർ, കെ എസ് പ്രകാശൻ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News