Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jun 2024 19:32 IST
Share News :
മദ്യനയ അഴിമതിക്കേസ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ മൂന്ന് ദിവസത്തേക്ക് സിബിഐ കസ്റ്റഡിയിൽ വിട്ടു.
ജയിലിൽ കഴിയുന്ന കെജ്‌രിവാളിന്റെ അറസ്റ്റ് സിബിഐ രേഖപ്പെടുത്തുകയായിരുന്നു. വിചാരണക്കോടതി അനുവദിച്ച ജാമ്യം ഡൽഹി ഹൈക്കോടതി സ്‌റ്റേ ചെയ്തതിനെതിരായി കെജ്രിവാൾ സമർപ്പിച്ച ഹർജി സുപ്രിംകോടതി പരിഗണിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയത്.
ജൂൺ 20നാണ് റൗസ് അവന്യൂ കോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചത്. തൊട്ടടുത്ത ദിവസം ഇ.ഡി നൽകിയ അപേക്ഷയിൽ ജാമ്യത്തിന് ഇടക്കാല സ്റ്റേ നൽകി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഹൈക്കോടതി നടപടിക്കെതിരെ കഴിഞ്ഞ ദിവസം കെജ്രിവാൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അരവിന്ദ് കെജ്‌രിവാളിനെ തിഹാർ ജയിലിൽ സി.ബി.ഐ. ചൊവ്വാഴ്ച രാത്രി ചോദ്യംചെയ്തിരുന്നു. മാർച്ച് 21നാണ് ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്.
Follow us on :
Tags:
Please select your location.