Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്വാളിറ്റിയില്ലാത്തവരുടെ കൂട്ടമാണ് കേരള കാബിനെറ്റെന്ന് കോണ്‍ഗ്രസ് അച്ചടക്ക കാര്യസമിതി കണ്‍വീനര്‍ തിരുവഞ്ചൂര്‍ രാധാകൃഷണന്‍ എം.എല്‍.എ.

05 Feb 2025 08:02 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :



മുണ്ടക്കയം: ക്വാളിറ്റിയില്ലാത്തവരുടെ കൂട്ടമാണ് കേരള കാബിനെറ്റെന്ന് കോണ്‍ഗ്രസ് അച്ചടക്ക കാര്യസമിതി കണ്‍വീനര്‍ തിരുവഞ്ചൂര്‍ രാധാകൃഷണന്‍ എം.എല്‍.എ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നയിക്കുന്ന മലയോര സമരയാത്ര കോട്ടയം ജില്ലാതല പരിപാടി മുണ്ടക്കയത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാട്ടുമൃഗങ്ങളെയും അധികാരികളെയും ജനം ഭീതിയോടെയാണ് കാണുന്നത്. കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങി സാധാരണക്കാരന്റെ ജീവനെടുക്കുമ്പോഴും മൃഗസംരക്ഷണം നടത്തുകയാണ് പിണറായിയും ശശീന്ദ്രനും.ജനവാസ കേന്ദ്രത്തിലിറങ്ങുന്ന കാട്ടു പന്നിയെ വെടിവയക്കണമെങ്കില്‍ പന്നിക്ക് ര്‍ഭം ഇല്ലന്നുറപ്പുവരുത്തണമെന്നാണ് വനംമന്ത്രി പറയുന്നത്. ആക്രമിക്കാനെത്തുന്ന കാട്ടുപന്നിക്ക് ഗര്‍ഭ മുണ്ടോ എന്നന്വോഷിച്ചു കൊല്ലാനാവി്ല്ല. ഇത്രയും മണ്ടനായ വനം മന്ത്രി ഇതാദ്യമാണ്. വീട്ടില്‍ പത്രവായിച്ചിരുന്ന കര്‍ഷകനെ കാട്ടുപോത്തു കൊലപ്പെടുത്തിയ നാടാണിത്. പിന്നീടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം കൊടുത്തിട്ടു എന്തു പ്രയോജനമാണ്. മനുഷ്യ ജീവനേക്കാള്‍ മറ്റെന്തു വിലയാണ് കാട്ടുമൃങ്ങള്‍ക്കുളളതെന്നും തിരുവഞ്ചൂര്‍ ചോദിച്ചു. കേരളകോണ്‍ഗ്രസ് നേതാവ് ജോയ് ഏബ്രഹാം അധ്യക്ഷത വഹിച്ച യോഗത്തില്‍ യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസ്സന്‍ മുഖ്യ പ്രഭാഷണം നടത്തി.ആന്റോ ആന്റണി എം.പി.ഫ്രാന്‍സിസ് ജോര്‍ജ് എം.പി., എം.എല്‍.എമാരായ മോന്‍സ്‌ജോസഫ്, ചാണ്ടി ഉമ്മന്‍, മാണി സി.കാപ്പന്‍,നേതാക്കളായ കെ.സി.ജോസഫ്, ഷാനിമോള്‍ ഉസ്മാന്‍,രാജന്‍് ബാബു,പി.എ.സലിം,നാട്ടകം സുരേഷ്, ഫില്‍സണ്‍ മാത്യു, ജോസഫ് വാഴക്കന്‍, അസീസ് ബഡായില്‍,ടോമി കല്ലാനി, ഫിലിപ് ജോസഫ്,പി.എ.ഷെമീര്‍, പ്രകാശ് പുളിക്കല്‍,റോണ്ി കെ.ബേബി,മജുപുളിക്കല്‍ , ബിനു മറ്റക്കര ,റോയ് ഏബ്രഹാം, കെ.എസ്.രാജു തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ കവാടമായ കല്ലേപ്പാലം ജങ്ഷനിലെത്തിയ പ്രതിപക്ഷ നേതാവിനെ നേതാക്കള്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു. വേദിക്കുമുന്നില്‍ സ്ാപിച്ചിരുന്ന കാട്ടുമൃഗഅക്രമണത്തില്‍ മരിച്ച കര്‍ഷകരുടെ ചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് പ്രതിപക്ഷ നേതാവു വേദിയില്‍ പ്രവേശിച്ചത്.

Follow us on :

More in Related News