Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നന്നമ്പ്ര മണ്ഡലം യൂത്ത്കോൺഗ്രസ്സ് കമ്മിറ്റി കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണനക്കെതിരെ കേന്ദ്ര മന്ത്രിക്ക് ഓർമ്മക്കുറിപ്പയച്ചു.

28 Jul 2024 20:22 IST

Jithu Vijay

Share News :

തിരൂരങ്ങാടി : നന്നമ്പ്ര മണ്ഡലം യൂത്ത്കോൺഗ്രസ്സ് കമ്മിറ്റി കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണനക്കെതിരെ കേന്ദ്ര മന്ത്രിക്ക് ഓർമ്മക്കുറിപ്പുമായി രംഗത്തേക്ക്. കേരളവും ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് എന്നതിന്റെ രൂപരേഖ അയച്ച് കൊടുത്ത് പ്രതിഷേധിച്ചു. രാവിലെ 9 മണിക്ക് കൊടിഞ്ഞി പോസ്റ്റ് ഓഫീസ് പരിസരത്തു വെച്ചു നടന്ന പ്രതിഷേധം യൂത്ത് കോൺഗ്രസ്‌ അസംബ്ലി പ്രസിഡന്റ് റഫീഖ് ചോല ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ നന്നമ്പ്ര മണ്ഡലം പ്രസിഡന്റ് ഷഫീഖ് ചെമ്മട്ടി അധ്യക്ഷത

വഹിച്ചു. നന്നമ്പ്ര മണ്ഡലം യുഡിഫ് ചെയർമാൻ എൻ വി മൂസ്സക്കുട്ടി  മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ്സ് നോതാക്കന്മരയ നാരായണൻ കുട്ടി, ബാലൻ, കരിം ബാവ, ഹരിദാസൻ, മുനീർ പാലക്കാട്ട്, ഇപ്പുനഹ, പ്രശാന്ത്, യുത്ത് കോൺഗ്രസ് പ്രവർത്തകരായ സുജി, നിസാർ കെ, കെ, അഫീഫ് റോഷൻ, ഗഫൂർ സി, ഷഹദാദ് അമീൻ എന്നിവരും സന്നിഹിതരായിരുന്നു. ചടങ്ങിന് അനസ് കെ സ്വഗതവും ജിതിൻ പാറയിൽ നന്ദിയും പറഞ്ഞു .

Follow us on :

More in Related News