Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Jan 2025 17:29 IST
Share News :
പരപ്പനങ്ങാടി : എസ്.ഡി.പി ഐ
പരപ്പനങ്ങാടി നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പദ്ധതിവിഹിതം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയതിനും, ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥക്കും , മാലിന്യ സംസ്കരണത്തിലെ വീഴ്ചക്കും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ശോചനീയാവസ്ഥക്കുമെതിരെ എസ്.ഡി.പി.ഐ. പരപ്പനങ്ങാടി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് സംഘടിപ്പിച്ചത്.
പ്രതിഷേധക്കാരെ നഗരസഭ കവാടത്തിൽ പോലീസ് തടഞ്ഞു. മാർച്ച് എസ്.ഡി.പി ഐ തിരൂരങ്ങാടി മണ്ഡലം പ്രസിഡൻ്റ് ഹമീദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു.
നഗരസഭക്ക് കീഴിലുള്ള ആരോഗ്യ കേന്ദ്രമിപ്പോൾ കിടത്തി ചികിത്സക്ക് പകരം തെരുവ് നായ്ക്കളുടെ വിശ്രമ കേന്ദ്രമായി മാറ്റിയിരിക്കുകയാണെന്നും, നഗരസഭക്ക് പിൻവശം മാലിന്യങ്ങൾ നിറച്ച്
ഞെളിയംപറമ്പാക്കി മാറ്റിയന്നും അദ്ധേഹം പറഞ്ഞു. സാമ്പത്തിക വർഷം പിന്നിടാൻ മാസങ്ങൾ ബാക്കി നിൽക്കെ പദ്ധതിവിഹിതം നടപ്പിലാക്കാത്ത മുൻസിപ്പാലിറ്റികളുടെ ഘണത്തിൽ പരപ്പനങ്ങാടി മൂന്നാ സ്ഥാനത്ത് എത്തിയത് ഭരണ കൂടത്തിൻ്റെ കെടും കാര്യസ്ഥതയാണെന്നും അദ്ധേഹം കൂട്ടി ചേർത്തു.
എസ്.ഡി.ടിയു. മലപ്പുറം ജില്ല പ്രസിഡൻ്റ് അക്ബർ പരപ്പനങ്ങാടി, മുൻസിപ്പൽ പ്രസിഡൻ്റ് സി.പി. നൗഫൽ, സെക്രട്ടറി കളത്തിങ്ങൽ അബ്ദുൽ സലാം, സി.പി. അഷ്റഫ് എന്നിവർ സംസാരിച്ചു. സിദ്ധീഖ് കെ, യാസർ അറഫാത്ത്, മാമുക്കോയ, അഷ്റഫ് ബാബു നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.