Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jun 2024 18:48 IST
Share News :
പരിയാരം :
കര്‍ഷക സമരത്തിനും,മറ്റ് കര്‍ഷക പോരാട്ടങ്ങള്‍ക്കും ആധാരമായ കാര്യങ്ങള്‍ക്ക് സമാനമാണ് രാജ്യ തലസ്ഥാനത്ത് വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന് കൊണ്ടിരിക്കുന്ന കര്‍ഷകസമരമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് പറഞ്ഞു.ഐതിഹാസികമായ പരിയാരം കര്‍ഷക സമരത്തിന്‍റെ എഴുപത്തിയാറാം വാര്‍ഷിക ദിനാചരണം പരിയാരം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സിപിഐ ചാലക്കുടി മണ്ഡലം സെക്രട്ടറി സി.വി.ജോഫി അധ്യക്ഷത വഹിച്ചു.ജില്ലാ കൗണ്‍സിലംഗവും മുന്‍ മാള എംഎല്‍എയുമായ എ.കെ.ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി.ജില്ലാ എക്സിക്യൂട്ടീവംഗം ടി.പ്രദീപ് കുമാര്‍,മണ്ഡലം അസിസ്റ്റന്‍റ് സെക്രട്ടറി എം.വി.ഗംഗാധരന്‍,ജില്ലാ കൗണ്‍സിലംഗം പി.എം.വിജയന്‍,മണ്ഡലം സെക്രട്ടറിയേറ്റംഗങ്ങളായ ഉഷ പരമേശ്വരന്‍,ടി.ആര്‍.ബാബുരാജ്,ടി.വി.രാമകൃഷ്ണന്‍,പരിയാരം ലോക്കല്‍ സെക്രട്ടറി വി.എം.ടെന്‍സന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.