Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Sep 2024 21:38 IST
Share News :
ചാവക്കാട്:കടപ്പുറം പഞ്ചായത്ത് പുതിയങ്ങാടിയിൽ കത്തി നശിച്ച വീടിന്റെ ഉടമസ്ഥൻ കുറുപ്പത്ത് സഫീറിനെ അടിയന്തരമായി സർക്കാർ സഹായിക്കണമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.മുസ്താഖ് അലി ആവശ്യപ്പെട്ടു.ചൊവ്വാഴ്ച്ച രാത്രി 11.30 മണിക്ക് കടപ്പുറം പഞ്ചായത്ത് പുതിയങ്ങാടിയിൽ ഓട്ടോ ഡ്രൈവർ ആയ കുറുപ്പത്ത് സഫീറിന്റെ ഓലമേഞ്ഞ വീട് പരിപൂർണ്ണമായി കത്തി നശിച്ചു.എല്ലാ രേഖകളും,വസ്ത്രങ്ങളും ഉൾപ്പെടെ എല്ലാം കത്തി നശിച്ച കുറുപ്പത്ത് ഷഫീറും,കുടുംബവും ഉടുതുണിക്ക് മറുതുണിയില്ലാത്ത അവസ്ഥയിലാണ്.വീട് കത്തി നശിച്ച് എല്ലാം നഷ്ടപ്പെട്ട പാവപ്പെട്ട കുടുംബത്തെ സർക്കാർ അടിയന്തരമായി സാമ്പത്തികമായി സഹായിക്കണമെന്നും,പുതിയ വീട് വെച്ച് കൊടുക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നും സി.മുസ്താഖ് അലി ആവശ്യപ്പെട്ടു.
Follow us on :
Tags:
Please select your location.