Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മറ്റത്തൂരില്‍ യു.ഡി.എഫ് രാപ്പകല്‍ സമരം

05 Apr 2025 09:07 IST

ENLIGHT KODAKARA

Share News :



മറ്റത്തൂര്‍ മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോടാലി ആല്‍ത്തറയില്‍ രാപ്പകല്‍ സമരം സംഘടിപ്പിച്ചു. മുന്‍ എം.പി കെ.പി. ധനപാലന്‍ ഉദ്ഘാടനം ചെയ്തു .മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ ഷാഫി കല്ലുപറമ്പില്‍ അധ്യക്ഷത വഹിച്ചു . മുസ്ലിം ലീഗ് മറ്റത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി ഉസ്മാന്‍ വലിയവളപ്പില്‍ . കേരള കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം പ്രസിഡന്റ് കെ.സി.ജോസ്, കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ ലിന്റോ പള്ളിപറമ്പില്‍ ,മോളി തോമസ് ,പ്രവീണ്‍ മാഷ് , സി.എച്ച.സാദത്ത് , യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നൈജോ വാസുപുരത്ത്ക്കാരന്‍, മുന്‍ ബ്ലോക്ക് പ്രസിഡന്റ് രഞ്ജിത്ത് കൈപ്പിള്ളി,പ്രതീഷ് പണ്ടാരത്തില്‍ കെ.കെ.എന്‍.ടി.സി ജില്ല സെക്രട്ടറി കൂട്ടന്‍ പുളിക്കലാന്‍, ഐ.എന്‍.ടി.യു.സി പുതുക്കാട് നിയോജക മണ്ഡലം ഭാരവാഹി തങ്കമണി മോഹനന്‍,ലിനോ മൈക്കിള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക് ഭാരവാഹികളായ സായുജ് സുരേന്ദ്രന്‍ . ഷാജു പുക്കോടന്‍ . ഷിജില്‍ ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി

Follow us on :

More in Related News