Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Dec 2024 18:10 IST
Share News :
കുന്ദമംഗലം :തൊഴിലുറപ്പ് മേഖലയിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ കുന്നമംഗലം ഏരിയയിലെ വിവിധ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. പെരുവയലിൽ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മാവൂരിൽ എൻ ആർ എ ജി യൂണിയൻ ജില്ലാ ജോയിൻ സെക്രട്ടറി വി ബാബു ഉദ്ഘാടനം ചെയ്തു, പെരുമണ്ണയിൽ യൂണിയൻ ഏരിയാ പ്രസിഡണ്ട് എം എം സുധീഷ് കുമാർ , ചാത്തമംഗലത്ത് യൂണിയൻ മുൻ ജില്ലാ കമ്മിറ്റിയംഗം പി ഷൈപു, കുന്നമംഗലത്ത് കർഷകസംഘം ഏരിയ സെക്രട്ടറിവി അനിൽകുമാർ തുടങ്ങിയവർ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിലെ മാർച്ചിലും ധർണ്ണയിലും യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ്
ടി പി സുഭാഷിണി, ജില്ലാ കമ്മിറ്റിയംഗം ശ്രീജ മാവൂർ, ഏരിയ കമ്മിറ്റി അംഗങ്ങളായപി പ്രവീൺ,സി സുരേഷ്,പി ശങ്കരനാരായണൻ, കെ സുരേഷ് ബാബു ടി എം ചന്ദ്രശേഖരൻ, പി ശിവദാസൻ നായർ ഷാജുകുനിയിൽ കെശ്രീധരൻപി പി ഷിനിൽ തുടങ്ങിയവർ സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.