Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊല്ലം കുേന്ന്യോറ മലയിൽ അടിയന്തര പരിഹാരം വേണം: സി.പി.ഐ മാർച്ച് നടത്തി

30 May 2025 23:27 IST

ENLIGHT MEDIA PERAMBRA

Share News :

കൊയിലാണ്ടി: ബൈപ്പാസ് നിർമ്മാണത്തെ തുടർന്ന് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന കുന്നോറ മലയിൽ റോഡിന്റെ ഇരുവശത്തേയും സ്ഥലം നാഷനൽ ഹൈവേ അതോറിറ്റി ഏറെറടുക്കണമെന്നും, ഇവിടെ താമസിക്കുന്ന ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് അടിയന്തിര പരിഹാരം കാണണമെന്നും 

സി.പി.ഐ ആവശ്യപ്പെട്ടു.


കൊയിലാണ്ടി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ 

കോഴിക്കോടുള്ള എൻ.എച്ച് . എ . ഐ ഓഫീസിലേക്ക് മാർച്ചും, ധർണ്ണയും നടത്തി. സി.പി. ഐ ജില്ലാ സെക്രട്ടറി കെ.കെ. ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇ.കെ.അജിത്ത് അധ്യക്ഷത വഹിച്ചു. 

എസ്. സുനിൽമോഹൻ കെ.എസ്.

രമേഷ് ചന്ദ്ര, കെ. ശശിധരൻ, കെ.ചിന്നൻ , പി.വി.രാജൻ എന്നിവർ സംസാരിച്ചു. ബാബു പഞ്ഞാട്ട്, എൻ.കെ. വിജയഭാരതി ,

എ.ടി.സദാനന്ദൻ , ടി.ബാലകൃഷ്ണൻ , ശശി കോമത്ത് എന്നിവർ നേതൃത്വം നൽകി.

Follow us on :

Tags:

More in Related News