Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Dec 2024 14:35 IST
Share News :
കണ്ണൂര്‍: സിപിഎമ്മിനെ തകര്‍ക്കാൻ അമേരിക്കയിൽ നിന്ന് പരിശീലനം നേടിയവര്‍ എത്തുന്നുവെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ഇപി ജയരാജൻ. പാർട്ടിയെ തകർക്കാനുള്ള ലക്ഷ്യം പാർട്ടി നേതൃത്വത്തെ ആക്രമിക്കലാണ്. ഇപ്പോൾ അതാണ് നടക്കുന്നത്. സിപിഎമ്മിനെ തകർക്കാൻ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ പരിശീലനം കൊടുത്ത് ഇന്ത്യയിലെക്ക് അയക്കുകയാണ്. പോസ്റ്റു മോഡേൺ എന്ന പേരിലാണ് പരിശീലനം. ലോകത്തെ പല കമ്മ്യൂണിസ്റ്റു പാർട്ടികളെയും തകർത്തത് അങ്ങനെയാണെന്നും ഇപി ജയരാജൻ ആരോപിച്ചു. പാർട്ടി നേതൃത്വത്തെ ആക്രമിക്കാനും ദുർബലപ്പെടുത്താനും വാർത്താമാധ്യമങ്ങളെ പണം കൊടുത്തു വാങ്ങുകയാണെന്നും ഇപി ജയരാജൻ കുറ്റപ്പെടുത്തി. പാപ്പിനിശ്ശേരി ഏരിയ സമ്മേളനത്തിലാണ് ഇത് സംമ്പന്ധിച്ച് പരാമർശം നടത്തിയത്.
Follow us on :
Tags:
More in Related News
Please select your location.