Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ കൊത്തിവെച്ച കാലത്തിന് മായിച്ചുകളയാന്‍ കഴിയാത്ത പേരാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേതെന്ന്...

13 Oct 2025 21:42 IST

MUKUNDAN

Share News :

ചാവക്കാട്:എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ കൊത്തിവച്ച കാലത്തിന് മായിച്ചുകളയാന്‍ കഴിയാത്ത പേരാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളും,ബ്ലോക്ക് ക്ഷീര വികസന കാര്യാലയവും ഉള്‍പ്പെടുന്ന ഉമ്മന്‍ചാണ്ടി സ്‌മാരകമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കെട്ടിടത്തിന് ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കിയത് രാഷ്ട്രീയമില്ലാതെ എല്ലാവരും ഇഷ്ടപ്പെടുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് സര്‍ക്കാരില്‍നിന്ന് ഫണ്ട് ലഭിക്കുന്നതില്‍ നിലവില്‍ ഒട്ടേറെ പ്രതിസന്ധികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നേരിടുന്നുണ്ടെന്നും പറഞ്ഞു.ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഫീസക്കുട്ടി വലിയകത്ത് അധ്യക്ഷയായി.63.33 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്‌മാരക മന്ദിരം പണികഴിപ്പിച്ചത്.ബ്ലോക്ക് വൈസ് പ്രസിഡന്റ് മന്ദലാംകുന്ന് മുഹമ്മദുണ്ണി,ജില്ലാ പഞ്ചായത്ത് അംഗം വി.എം.മുഹമ്മദ് ഗസാലി,വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം.കെ.നബീല്‍,കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത്,മിസ്രിയ മുസ്താഖ് അലി,കെ.ആഷിദ,കുഞ്ഞഹമ്മദ് തെക്കുമുറി,കെ.കമറുദ്ദീന്‍,സി.വി.സുബ്രഹ്‌മണ്യന്‍,അരവിന്ദന്‍ പല്ലത്ത്,സി.എച്ച്.റഷീദ്,ബ്ലോക്ക് സെക്രട്ടറി സി.എ.വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Follow us on :

More in Related News