Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Nov 2024 21:27 IST
Share News :
കോഴിക്കോട് : ഭിന്നിപ്പിൻ്റെ രാഷ്ട്രീയം നാമറിയാതെ കേരളത്തിലും വേരൂന്നുകയാണെന്നത് കേരള സമൂഹം ഭീതിയോടെ തിരിച്ചറിയമെന്ന് മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.വി ശ്രേയാംസ് കുമാർ.
മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിൻ്റെ 79ാമത് ചരമവാർഷികദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇവിടെയാണ് അബ്ദുറഹിമാൻ സാഹിബിനെ പോലുള്ളവരുടെ ഹിന്ദു- മുസ്ലിം മൈത്രിയിലൂന്നിയുള്ള രാഷ്ട്രീയത്തിൻ്റെ പ്രസക്തി വർധിക്കുന്നത്. നമ്മുടെ വളർന്നു വരുന്ന പുതിയ തലമുറയെയാണ് ഈ രാഷ്ട്രീയവും സാഹിബിനെക്കുറിച്ചും പഠിപ്പിക്കേണ്ടതെന്നും ഈ ലക്ഷ്യം മുൻനി റുത്തി
മെമ്മോറിയൽ കമ്മിറ്റി മുൻകൈയ്യെടുത്ത് തയ്യാറാക്കുന്ന അബ്ദുറഹിമാൻ സാഹിബിൻ്റെ ചരിത്ര പുസ്തകം
മാതൃഭൂമി പുറത്തിറക്കുന്നത് അനുഭാവ പൂർണമായി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ മുഹമ്മദ് അബ്ദുറഹിമാൻ മെമ്മോറിയൽ കമ്മിറ്റി പ്രസിഡൻ്റ് ഡോ. എൻ. പി ഹാഫിസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു.
ആർട്സ് കോളെജ് പ്രിൻസിപ്പൾ ഡോ. പ്രിയ പീലിക്കോട് മുഖ്യ പ്രഭാഷണം നടത്തി.
പ്രൊഫ. ഹമീദ് ചേന്ദമംഗലൂർ സംസാരിച്ചു.
ജനറൽ സെക്രട്ടറി ടി.കെ. ഏ അസീസ് സ്വാഗതവും ട്രഷറർ ഏ.വി. ഫർദിസ് നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.