Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പതാക-കൊടിമര ജാഥകൾ ഉൽഘാടനം ചെയ്തു

17 Dec 2024 20:27 IST

WILSON MECHERY

Share News :

മാള: ഏരിയ സമ്മേളനത്തിന് തുടക്കമിട്ടുകൊണ്ട് പതാക-കൊടിമര ജാഥകൾ ഉൽഘാടനം ചെയ്തു.

കൊടിമര ജാഥ കല്ലെറ്റുങ്കര മാനാട്ടുക്കുന്നിൽ മാഹിന്റെ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സിപിഐ എം ജില്ലാ കമ്മറ്റി അംഗം എം രാജേഷ് ഉൽഘാടനം ചെയ്തു. ആളൂർ നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ എൻ ബാബു അദ്ധ്യക്ഷനായിരുന്നു.

ക്യാപ്റ്റൻ യു കെ പ്രഭാകരൻ വെ ക്യാപ്റ്റൻ കെ ആർ ജോജോ മാനേജർ എം സി ഷാജു, കെ.ബി സുനിൽ എന്നിവർ സംസാരിച്ചു.

പതാക ജാഥ അഷ്ടമിച്ചിറ വികെ മനോജ് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് വൈകിട്ട്ജില്ലാകമ്മിറ്റി ജില്ലാ കമ്മിറ്റി അംഗം ടി ശശിധരൻ ഉദ്ഘാടനം ചെയ്തു. കെ അരവിന്ദൻ അധ്യക്ഷനായി.   ജാഥ ക്യാപ്റ്റൻ സി എസ് രഘു, വൈസ് ക്യാപ്റ്റൻ സിന്ധു ജയൻ, അഷ്ടമിച്ചിറ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ വി ഡേവിസ്, അരുൺ പോൾ എന്നിവർ സംസാരിച്ചു. ജാഥ മാള, കൊമ്പത്ത് കടവ്, വെള്ളൂർ, മാണിയങ്കാവ് വഴി വൈകിട്ട് 6.45 ന് കോണത്തുകുന്ന് സീതാറാം യെച്ചൂരി നഗറിൽ എത്തി ( എം ഡി ഹാൾ ) തുടർന്ന് കല്ലേറ്റുംകര മാനാട്ട് കുന്നിൽ നിന്നും ജാഥയായി എത്തിച്ച കൊടിമരം നാട്ടി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം രാജേഷ് പതാക ഉയർത്തികൊണ്ട് മാള ഏരിയസമ്മേളനത്തിന് തുടക്കം കുറിച്ചു.തുടർന്ന് സിതാറാം യെച്ചൂരി ഹാളിൽ പുസ്തക പ്രദർശനം ഏരിയ സെക്രട്ടറി ടി കെ സന്തോഷ് ഉദ്ഘാടനം ചെയ്തു.


 

Follow us on :

More in Related News