Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jun 2024 20:44 IST
Share News :
പുന്നയൂർക്കുളം:വോട്ടർപട്ടികയിൽ നിന്നും അനർഹരെ നീക്കം ചെയ്യാനുള്ള അപേക്ഷകളിൽ ഹിയറിങ് നടത്തിയില്ലെന്നാരോപിച്ച് പുന്നയൂർക്കുളം പഞ്ചായത്തിൽ വിളിച്ച് ചേർത്ത യോഗത്തിൽ നിന്ന് ബിജെപി അംഗങ്ങൾ ഇറങ്ങി പോയി.തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അപേക്ഷകളിൽ മേൽ അപേക്ഷകളിൽ തീർക്കാൻ ഉള്ള അവസാന തീയ്യതി ഇക്കഴിഞ്ഞ ജൂൺ 21-ന് ആയിരുന്നു.എന്നാൽ പേര് ഒഴിവാക്കുന്നത് സംബന്ധിച്ച അപേക്ഷകളിൽ ഹിയറിംഗ് നടത്താൻ പഞ്ചായത്ത് അധികൃതർ തയ്യാറായിട്ടില്ല.ഇതിൽ പ്രതിഷേധിച്ചാണ് ഇറങ്ങി പോയത്.നിലവിൽ സമർപ്പിച്ചിട്ടുള്ള അപേക്ഷകളിൽ അടിയന്തിരമമായി ഹിയറിംഗ് നടത്തണമെന്നും,നിശ്ചിത തിയ്യതി കഴിഞ്ഞു ലഭിച്ച അപേക്ഷകളിൽ രാഷ്ട്രീയ താൽപര്യം മുൻനിർത്തി പരിഗണിക്കരുതെന്നും ബിജെപി പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.പുന്നയൂർക്കുളം ഈസ്റ്റ് മേഖല പ്രസിഡന്റ് ടി.കെ.ലക്ഷമണൻ അധ്യക്ഷത വഹിച്ചു.ബിജെപി ഗുരുവായൂർ മണ്ഡലം വൈസ് പ്രസിഡന്റ് ഷാജി തൃപ്പറ്റ്,യുവമോർച്ച ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് കിരൺ ബാലചന്ദ്രൻ,സീന സുരേഷ്,എം.ജി.സുരേഷ്,,രാജൻ ആളുവപറമ്പിൽ,ശിവരാമൻ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
Please select your location.