Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Oct 2024 13:06 IST
Share News :
സ്വന്തമായി പാർട്ടി രൂപീകരിക്കാൻ സിപിഎം പിന്തുണയോടെ വിജയിച്ച എംഎൽഎ സ്ഥാനം തടസമാണെങ്കിൽ രാജിവക്കുമെന്ന് പിവി അൻവർ എംഎൽഎ. നിയമസഭയിൽ തനിക്ക് അനുവദിക്കുന്ന കസേരയിൽ ഇരിക്കുമെന്നും അത് സ്പീക്കർ തീരുമാനിക്കട്ടെയെന്നും കത്ത് കൊടുക്കില്ലെന്നും അൻവർ പറഞ്ഞു.
വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയെ തള്ളി പറയില്ലെന്ന് കെടി ജലീൽ പറയുന്നത് ആരെങ്കിലും അദ്ദേഹത്തെ വെടി വെക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടാകുമെന്നും ആളുകൾക്ക് ജീവനിൽ കൊതിയില്ലേയെന്നുമായിരുന്നു പിവി അൻവറിന്റെ ചോദ്യം.
പുതിയ പാർട്ടിയുടെ പേര് ഞായറാഴ്ച്ച പ്രഖ്യാപിക്കുമെന്നും അൻവർ അറിയിച്ചു.
വൻ രാഷ്ട്രീയ വിവാദങ്ങൾ കത്തി നിൽക്കുന്നതിനിടെ നാളെ മുതൽ നിയമസഭാ സമ്മളനം ആരംഭിക്കും.
എന്നാൽ പാർലമെൻററി പാർട്ടിയിൽ നിന്ന് അൻവറിനെ പുറത്താക്കിക്കൊണ്ടുള്ള കത്ത് ഉടൻ സിപിഎം സ്പീക്കർക്ക് ഉടൻ നൽകുമെന്നാണ് വിവരം.
Follow us on :
Tags:
Please select your location.