Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഞങ്ങൾക്ക് വേണ്ട! പിവി അന്‍വറിനെഎടുക്കേണ്ടതില്ലെന്ന് യുഡിഎഫ് നേതാക്കള്‍ക്കിടയില്‍ ധാരണ

30 May 2025 09:49 IST

Enlight News Desk

Share News :

നിലമ്പൂരിലെ മത്സരതർക്കത്തിനിടയിൽ പിവി അന്‍വറിനെ യുഡിഎഫില്‍ എടുക്കേണ്ടതില്ലെന്ന് ധാരണ. വി.ഡി സതീശനും കെ.സി വേണുഗോപാലും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 

 യുഡിഎഫ് സ്ഥാനാര്‍ഥിയെ അവഹേളിച്ച അന്‍വറിനോട് ഇനി വിട്ടുവീഴ്ച വേണ്ടെന്ന് വിഡി സതീശന്‍റെ തീരുമാനത്തോട് കക്ഷി നേതാക്കൾഒറ്റകെട്ടായി രം​ഗത്തെത്തി

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി വി അന്‍വര്‍ മത്സരിക്കുമെന്ന് ഉറപ്പായതോടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക പ്രവര്‍ത്തകസമിതി യോഗം ഇന്ന് ചേരും. യോഗത്തിനുശേഷം മത്സരിക്കുന്നതിനെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കും.

യുഡിഎഫിന്റെ പൂര്‍ണ്ണ ഘടകകക്ഷിയാക്കിയില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇന്നലെ ചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനിച്ചിരുന്നു. 

Follow us on :

More in Related News