Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jul 2024 17:15 IST
Share News :
ചാവക്കാട്:നഗരസഭ അധികൃതരുടെ അനാസ്ഥ കാരണം നഗരസഭ വാർഡ് 27-ൽ സ്ഥിതി ചെയ്യുന്ന പരപ്പിൽത്താഴം ഖര മാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ പുറത്ത് നിക്ഷേപിച്ചിട്ടുള്ള മാലിന്യങ്ങൾ കാരണം പരിസരവാസികളായ വൃദ്ധരും,സ്ത്രീകളും,കുട്ടികളും അടങ്ങുന്ന ഒരു വിഭാഗത്തിനെ രോഗശയ്യയിലേക്ക് തള്ളിവിടുന്ന ചാവക്കാട് നഗരസഭക്കെതിരെ പരപ്പിൽ താഴം ട്രഞ്ചിംഗ് ഗ്രൗണ്ടിന് മുൻവശം മണത്തല മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രതിഷേധ ധർണ്ണ വ്യഴാഴ്ച്ച രാവിലെ 10 മണിക്ക് കെപിസിസി സെക്രട്ടറി സി.സി.ശ്രീകുമാർ ഉദ്ഘാടനം ചെയ്യും.ജില്ല,ബ്ലോക്ക്,മണ്ഡലം നേതാക്കൾ പരിപാടിയിൽ സംബന്ധിക്കുമെന്ന് മണത്തല മേഖല കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ അഡ്വ.തേർളി അശോകൻ,സി.പി.കൃഷ്ണൻ മാസ്റ്റർ,പി.ടി.ഷൗകത്ത് അലി എന്നിവർ അറിയിച്ചു.
Follow us on :
Tags:
Please select your location.