Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുതുതലമുറ ലഹരിക്ക് അടിമകളാകുന്നത് ഭയാനകമായ കാഴ്ച്ച: യു.കെ കുമാരൻ

12 Mar 2025 19:11 IST

Enlight Media

Share News :

കോഴിക്കോട് - പുതുതലമുറ ലഹരിക്ക് അടിമകളായി മാറുന്നത് ഭയാനകമായ കാഴ്ച്ചയാണെന്ന് സാഹിത്യകാരൻ യു.കെ കുമാരൻ.കേരളത്തെ കാർന്നു തിന്നുന്ന ലഹരി മാഫിയകൾക്കെതിരെ ജനമനസ്സുകളും സർക്കാർ സംവിധാനങ്ങളും ഉണർന്ന് പ്രവർത്തിക്കുന്ന മെന്നാവശ്യപ്പെട്ട് കൊണ്ട് "ലഹരി മാഫിയക്കെതിരെ വിദ്യാർത്ഥി മുന്നേറ്റം എന്ന മുദ്രാവാക്യം ഉയർത്തി കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ നയിക്കുന്ന "ക്യാമ്പസ് ജാഗരൻ യാത്രയ്ക്ക് " മലബാർ ക്രിസ്ത്യൻ കോളേജിൽ നൽകിയ സ്വീകരണ യോഗം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരി വിരുദ്ധ ബോധവത്കരണത്തിൻ്റെ ഭാഗമായി കെ.എസ്.യു നടത്തുന്ന പ്രചരണ ജാഥ പ്രശംസനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി.അതേ സമയം, സർക്കാർ നടത്തുന്ന ലഹരി വിരുദ്ധ പോരാട്ടങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യറും വ്യക്തമാക്കി.

ജില്ലാ പ്രസിഡൻ്റ് വി.ടി സൂരജ് അദ്ധ്യക്ഷത വഹിച്ചു.കെപിസിസി ജന.സെക്രട്ടറി പി.എം നിയാസ്, കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡൻ്റ് കെ.എം അഭിജിത്ത്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജന:സെക്രട്ടറി വി.പി ദുൽഖിഫിൽ, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ എം.ജെ യദുകൃഷ്ണൻ, മുഹമ്മദ് ഷമ്മാസ്, ആൻ സെബാസ്റ്റ്യൻ, അരുൺ രാജേന്ദ്രൻ, സംസ്ഥാന ജന:സെക്രട്ടറിമാരായ സനൂജ് കുരുവട്ടൂർ, അർജ്ജുൻകറ്റയാട്ട്, കണ്ണൻ നമ്പ്യാർ, കൺവീനർ അതുല്യ ജയാനന്ദ്, സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ റനീഫ് മുണ്ടോത്ത്, എ.കെ ജാനിബ്, അർജ്ജുൻ പൂനത്ത്, എം.പി രാഘിൻ,ജില്ലാ ജന: സെക്രട്ടറിമാരായ അഹദ് സമാൻ, സിദ്ദാർത്ഥ് എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News