Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jan 2025 11:15 IST
Share News :
കുറ്റിപ്പുറം : സംസ്ഥാന സ്കൂൾ കായികമേളയിൽ തിരുന്നാവായ നവാമുകുന്ദ ഹയർ സെക്കൻ്ററി സ്കൂളിന് വിലക്കേർപ്പെടുത്തിയ വിദ്യഭ്യാസ വകുപ്പിൻ്റെ നടപടി കടുത്ത നീതി നിഷേധവും പ്രതിഷേധാർഹുമാണെന്ന് എസ് ഡി. പി ഐ തിരുന്നാവായ പഞ്ചായത്ത് കമ്മറ്റി അഭിപ്രായപ്പെട്ടു. എറണാകുളത്ത് നടന്ന കായിക മേളയുടെ സമ്മാനധാന സമയത്ത് ചട്ടവിരുദ്ധമായി നവാമുകുനക്ക് പകരം ജി.വി രാജക്ക് രണ്ടാംസ്ഥാനം നൽകിയതിനെതിരെ താരങ്ങളുടെ പ്രതിഷേധം സ്വാഭാവികമാണ്. വിഷയം ഇപ്പോൾ കോടതിയുടെ പരിഗണനയിലിരിക്കേയാണ് ധൃതിപ്പെട്ട് വിദ്യഭ്യാസ വകുപ്പ് വിലക്ക് ഏർപ്പെടുത്തന്നത് കായിക താരങ്ങളുടെ ഭാവി തകർക്കുന്നത് കുടിയാണന്നും അതിനാൽ വിലക്ക് പിൻവലിക്കണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു.
പ്രസിഡണ്ട് സി.വി നൗഷാദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ജാഫർ സി.പി സ്വോഗതവും ട്രഷറർ മുസ കെ നന്ദിയും പറഞ്ഞു. എൻ.പി ശരീഫ് ,മുസ്തഫ. സി.ടി ശരീഫ് ,അബ്ദു റസാഖ് എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.