Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Dec 2024 07:09 IST
Share News :
കാഞ്ഞിരപ്പള്ളി : ബ്ലോക്ക് പഞ്ചായത്ത് കൂട്ടിക്കൽ ഡിവിഷൻ അംഗം അനു ഷിജുവിനെ കയ്യേറ്റം ചെയ്യുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കാഞ്ഞിരപ്പള്ളി, കറുകച്ചാൽ, മുണ്ടക്കയം, പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർ റോഡ് ഉപരോധിക്കാൻ ശ്രമിച്ചത് പൊലീസുമായി നേരിയ സംഘർഷത്തിന് ഇടയാക്കി. ജോളി മടുക്കക്കുഴിക്ക് എതിരെ ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടും അറസ്റ്റ് ചെയ്യാൻ തയ്യാറാകാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികൾ സംയുക്തമായി പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തിയത്. സ്ത്രീ സുരക്ഷ വാഗ്ദാനം ചെയ്ത് അധികാരത്തിൽ വന്ന പിണറായി വിജയന്റെ ഭരണത്തിൽ ജനപ്രതിനിധികളായ വനിതകൾക്കുപോലും സുരക്ഷയില്ലാതായതായി ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് അഭിപ്രായപ്പെട്ടു. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജോളി മടുക്കക്കുഴിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാകുന്നില്ലെങ്കിൽ അതിശക്തമായ തുടർ സമരങ്ങൾക്ക് കോൺഗ്രസ് നേതൃത്വം നൽകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് അഡ്വ. പി. ജീരാജിന്റെ അധ്യക്ഷതയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എ. സലിം മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് കെ.പി.സി. സി അംഗം തോമസ് കല്ലാടൻ ഉദ്ഘാടനം ചെയ്തു
Follow us on :
More in Related News
Please select your location.