Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അതേ വിജയിയുടെ പാർട്ടി കോൺ​ഗ്രസ്സിനൊപ്പം തന്നെ.

04 Sep 2024 12:58 IST

Enlight News Desk

Share News :

തമിൾ സിനിമ താരം വിജയ് നേതൃത്വം നൽകുന്ന പാർട്ടിയുടെ ആദ്യ സമ്മേളനത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പങ്കെടുപ്പിക്കാൻ ചർച്ചകൾ നടത്തിയതായി റിപ്പോർട്ട്. പാർട്ടിയുടെ ആദ്യ സമ്മേളനത്തിൽ രാഹുൽ ഗാന്ധി,കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ എന്നിവരെ പങ്കെടുപ്പിക്കാനും നീക്കമുണ്ട്. കോൺഗ്രസ് കേന്ദ്ര നേതൃത്വവുമായി നടൻ ഇക്കാര്യം ചർച്ച ചെയ്തെന്നാണ് വിവരം. 2009ൽ വിജയ് രാഹുലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ വിജയ്‌ കോൺഗ്രസിൽ ചേരുമെന്ന പ്രചാരണം സജീവമായിരുന്നു. വിജയ് സ്വന്തമായി പാർട്ടിയുണ്ടാക്കിയെങ്കിലും കോൺ​ഗ്രസ്സുമായി വിജയ്ക്ക് ആഭിമുഖ്യമുണ്ടെന്നാതാണ് വസ്ഥുത.

എന്നാൽ രാഹുൽസമ്മേളനത്തിൽ പങ്കെടുത്താൽ അത് ഡിഎംകെ- കോൺഗ്രസ് സഖ്യത്തിൽ ഉലച്ചിലുണ്ടാക്കാൻ സാധ്യതയേറെയാണ്.

തമിഴക വെട്രി കഴകത്തിന്റെ ആദ്യ യോഗം ഈ മാസം 23ന് വിഴുപുരം ജില്ലയിലെ വിക്രവാണ്ടിയിലാണ് നടക്കുന്നത്. ഡിഎംകെ, എഐഎഡിഎംകെ, ബിജെപി തുടങ്ങിയ പ്രമുഖ രാഷ്ട്രീയ പാർട്ടികളിലെ മുതിർന്ന നേതാക്കളും മുൻ മന്ത്രിമാരും സിനിമാ മേഖലയിലെ പ്രമുഖരും സമ്മേളനത്തിൽ പങ്കെടുത്തേക്കുമെന്നാണ് പാർട്ടി അനുയായികളും, നേതൃത്വവും നൽകുന്ന വിവരം


Follow us on :

More in Related News