Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരിത്രപ്രസിദ്ധമായ നവോത്ഥാന സമരങ്ങളെ തങ്ങളുടെതാക്കാൻ സിപിഎം തെറ്റായി പ്രചരണം നടത്തുന്നു

17 Aug 2025 22:03 IST

MUKUNDAN

Share News :

ചാവക്കാട്:കേരളത്തിൽ നടന്ന ചരിത്രപ്രസിദ്ധമായ നവോത്ഥാന സമരങ്ങളെ തങ്ങളുടെതാക്കാൻ സിപിഎം തെറ്റായി പ്രചരണം നടത്തുന്നുവെന്ന് ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് എ.കെ.ശശി.ഭാരതീയ ദളിത് കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗുരുവായൂർ,വൈക്കം ക്ഷേത്ര സമരങ്ങളിൽ നേതൃത്വം വഹിച്ച മഹാ വ്യക്തികളെയും,ശ്രീനാരായണഗുരു,മഹാത്മ അയ്യങ്കാളി എന്നിവർ നയിച്ച നവോത്ഥാന വിപ്ലവങ്ങളെയും താഴ്ത്തിക്കെട്ടി കമ്മ്യൂണിസ്റ്റ് നേതാക്കളെ ആ സ്ഥാനത്ത് അവതരിപ്പിക്കുന്ന പ്രചരണം നടത്തിവരികയാണെന്ന് അദ്ദേഹം ആരോപിച്ചു.യോഗത്തിൽ സി.കെ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.ഭാരതീയ ദളിത്‌ കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.എസ്.ബൈജു,ജനറൽ സെക്രട്ടറി അപ്പു ആളൂർ,ജില്ലാ പ്രസിഡന്റ് സന്തോഷ്‌ ഐത്താടൻ.ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്സ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത്,ഗുരുവായൂർ നിയോജകമണ്ഡലം യൂഡിഫ് കൺവീനർ കെ.വി.ഷാനവാസ്‌,ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി.സത്താർ,ദളിത് കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.എം.എ.അനീഷ്കുമാർ,മോഹൻദാസ് ചേലനാട്ട്,ആർ.രവികുമാർ,പി.വി.ബദറുദ്ധീൻ,എം.ബി.സുധീർ,എം.എസ്.ശിവദാസ്,ഒ.കെ.പ്രൈസ്സൻ,എം.സി.പ്രവീൺകുമാർ,ടി.കെ.ശേഖരൻ എന്നിവർ സംസാരിച്ചു.



Follow us on :

More in Related News