Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Oct 2024 13:57 IST
Share News :
തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി. എല്ലാം മുഖ്യമന്ത്രിയും പാര്‍ട്ടിയും പറഞ്ഞിട്ടുണ്ട്. അതില്‍ കൂടുതലൊന്നും വ്യക്തിപരമായി പറയാന്‍ ഇല്ലെന്ന് പി ശശി പറഞ്ഞു.
'അതില്‍ കുഴപ്പമില്ല. പാര്‍ട്ടി പറഞ്ഞതില്‍ കൂടുതലൊന്നും പറയാന്‍. എല്ലാ റിപ്പോര്‍ട്ടുകളും വിടട്ടെ, പാര്‍ട്ടിയും മുഖ്യമന്ത്രിയും പറഞ്ഞതേ എനിക്കും പറയാന്‍ ഉള്ളൂ', പി ശശി പറഞ്ഞു. ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകരോട്, 'നിങ്ങള്‍ എന്തിനാണ് എന്നെ ആക്രമിക്കുന്നത്' എന്നും പി ശശി ചോദിച്ചു. പി ശശിക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നല്‍കിയ പരാതി സോഷ്യല്‍മീഡിയയിലൂടെ പി വി അന്‍വര്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് പ്രതികരണം.
സാമ്പത്തിക തര്‍ക്കത്തില്‍ ഇടനിലക്കാരനായി നിന്ന് പി ശശി ലക്ഷങ്ങള്‍ തട്ടുന്നതായാണ് പി വി അന്‍വറിന്റെ പ്രധാന ആരോപണം. ചില കേസുകള്‍ പി ശശി ഇടപെട്ട് ഒത്തുതീര്‍പ്പാക്കിയെന്നും പി വി അന്‍വര്‍ പറയുന്നു. പി ശശിക്ക് തന്നോട് വൈരാഗ്യമാണ്. തന്റെ ഉടമസ്ഥതയിലുള്ള പാര്‍ക്കില്‍ നിന്ന് പത്ത് ലക്ഷം രൂപ കളവ് പോയതുമായി ബന്ധപ്പെട്ട് അരീക്കോട് പൊലീസില്‍ പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തു. എന്നാല്‍ വിഷയത്തില്‍ ഒരു അന്വേഷണവും നടന്നില്ലെന്നും പി വി അന്‍വര്‍ പറഞ്ഞു.
Follow us on :
Tags:
Please select your location.