Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പദ്ധതിവിഹിതം നടപ്പിലാക്കുന്നതിൽ അമ്പേ പരാജയപ്പെട്ട പരപ്പനങ്ങാടി മുൻസിപ്പാലിറ്റി ഭരണം ജനങ്ങളോട് മറുപടി പറയണം. നൗഫൽ സി.പി.(SDPI പരപ്പനങ്ങാടി മുൻസിപ്പൽ പ്രസിഡൻ്റ്)

27 Jan 2025 12:11 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ട് മാസം മാത്രം ബാക്കി നിൽക്കെ പകുതി പോലും പദ്ധതി വിഹിതം ചെലവഴിക്കാത്ത തദ്ദേശ സ്ഥാപനത്തിൽ മുസ്ലീം ലീഗ് ഭരിക്കുന്ന പരപ്പനങ്ങാടി നഗരസഭ മുൻപന്തിയിലായത് ജനവിരുദ്ധമാണ്. അടുത്ത മുനിസിപ്പൽ തിരഞ്ഞടുപ്പിൽ കോൺഗ്രസ്സിനെ മുന്നണിയിൽ നില നിർത്താൻ 8 മാസത്തിന് വൈസ് ചെയർപേഴ്സണെ കൊടുക്കുന്ന തിരക്കിലും, ഗ്രൂപ്പ് വഴക്കിൻ്റെ പേരിൽ ചെയർമാൻ സ്ഥാനം മാറാനുള്ള തിരക്കിലും തെരഞ്ഞെടുത്ത ഭരണ സംവിധാനം പരാജയപെട്ടിരിക്കുകയാണെന്ന് എസ് ഡി പി ഐ പരപ്പനങ്ങാടി മുൻസിപ്പൽ പ്രസിഡൻ്റ് സി.പി.നൗഫൽ പറഞ്ഞു.


ജനതാൽപര്യങ്ങൾ കണ്ടില്ലന്ന് നടിക്കുന്ന ഇത്തരം ഭരണങ്ങൾ അവസാനിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.

നഗരസഭാ പരിധിയിലെ ഗ്രാമീണ റോഡുകൾ മുഴുവൻ പൊട്ടി പൊളിഞ്ഞ് കിടക്കുന്ന ഈ അവസ്ഥ ഉണ്ടായിട്ടും പദ്ധതി വിഹിതം ചിലവഴിക്കാതെ ജനങ്ങളെ ദുരിധത്തിലാക്കുന്ന  ഭരണസമിതിയെ ഇനിയും എത്ര നാൾ ജനങ്ങൾ സഹിക്കണമെന്നും അദേഹം കൂട്ടി ചേർത്തു.

Follow us on :

More in Related News