Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പഞ്ചായത്തിൻ്റെ നിഷ്ക്രിയത്വം യു.ഡി.എഫ് പ്രക്ഷോഭത്തിലേയ്ക്ക്

29 May 2024 19:38 IST

PEERMADE NEWS

Share News :


പെരുവന്താനം:

എൽ. ഡി. എഫ്ഭരണത്തിനെതിരെ പ്രക്ഷോഭവുമായി യു. ഡി. എഫ് അംഗങ്ങൾ.

പാഞ്ചാലിമേട്ടിൽ ടൂറിസം വകുപ്പ് നടത്തിവരുന്ന കോടിക്കണക്കിനു രൂപയുടെ പദ്ധതി പണം വക മാറ്റി പാതി വഴിയിൽ ഉപേക്ഷിച്ച് പോകുന്നതിനെതിരെയാണ് സമരം.രണ്ട് ഘട്ടങ്ങ ളിലായി 11 കോടി രൂപയാണ് സംസ്ഥാന സർക്കാർ ഈ പദ്ധതിക്കായി അനുവദിച്ചത്. 2010 ൽ പദ്ധതിക്ക് ഭരണാനുമതി ലഭിക്കുകയും പദ്ധതി ആരംഭിക്കുകയും ചെയ്തു‌.രണ്ടാംഘട്ടത്തിൽ സംസ്ഥാന സർക്കാർ വീണ്ടും മൂന്ന് കോടി രൂപ അനുവദിക്കു കയും വിവിധ കാരണങ്ങളാൾ പദ്ധതി നടപ്പായില്ല. രണ്ടാംഘട്ടത്തിൽ ചെക്ക് ഡാം നിർമ്മാണവും ബോട്ടിംഗും ബൊട്ടാണിക്കൽ ഗാർഡനും ഉള്ള നിർമ്മിതിക്കാണ് പണം അനുവ ദിച്ചിരിക്കുന്നത്. എന്നാൽ ചെക്ക് ഡാം നിർമ്മാണം പോലുംപൂർത്തിയാക്കാതെനിലച്ചിരിക്കുകയാണ്.പണിപൂർത്തിയാക്കാതെ ബില്ലുകൾ മാറുകയും തുക കൈപ്പറ്റുകയും ചെയ്തിട്ട് പൊതുജനങ്ങളെ കബളിപ്പിക്കുവാൻ വേണ്ടി മുറിഞ്ഞപുഴ ഫോറസ്റ്റ് സ്റ്റേഷനു മുൻപിൽ സമര നാടകം നടത്തുന്നത് പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എന്ന് സംശയിക്കുന്നതായി യു.ഡി.എഫ് ആരോപിക്കുന്നു. കടമാൻകുളത്ത് എം. എൽ. എ ഫണ്ട് ഉപയോഗിച്ച് ഒരു കമ്മ്യൂണിറ്റി ഹാൾ പണി തുടങ്ങുകയും, ബില്ലു മാറി പണം കൈപ്പറ്റിയശേഷം കരാറുകാരൻ കടന്നു കളഞ്ഞത് ഇവർ ചൂണ്ടി കാട്ടുന്നു. 35-ാം മൈൽ ബോയ്‌സിൽ സ്റ്റേഡിയം നിർമ്മാണവും പാതിവഴിയിൽ നിലച്ചിരിക്കുകയാണ്.സംസ്ഥാന സർക്കാരിൻ്റെ കീഴിലുള്ള വനം വകുപ്പിനെതിരെ സമരം പ്രഖ്യാപിച്ച് സി.പി.എം. ജനങ്ങളോട് സത്യം തുറന്നു പറയാൻ തയ്യാറാവണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. ഡി.സി.സി ജനറൽ സെക്രട്ടറി ബെന്നി പെരുവന്താനം, മണ്ഡലം പ്രസിഡണ്ട് ഷാജി പുല്ലാട്ട്, സാജു പവ്വത്ത്, പഞ്ചായത്ത് പ്രസിഡണ്ട് നിജിനിഷംസുദീൻ ,വൈസ് പ്രസിഡണ്ട് ഇ.ആർ, ബൈജുഎന്നിവർപത്രസമ്മേളനത്തിൽ പങ്കെടുത്തു

Follow us on :

More in Related News