Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Oct 2024 07:32 IST
Share News :
മുഖ്യമന്ത്രി പിണറായി വിജയന്‍റെ മലപ്പുറം പരാമർശം വിവാദമായതിനു പിന്നാലെ അഭിമുഖം പ്രസിദ്ധീകരിച്ച 'ദ ഹിന്ദു' പത്രം.ഖേദം പ്രകടിപ്പിച്ചു.
അഭിമുഖത്തിലെ വിവാദ ഭാഗം നൽകിയത് പിആർ ഏജൻസിയാണെന്നാണ് പത്രത്തിന്റെ വിശദീകരണം. സ്വർണകടത്ത്, ഹവാല പരാമർശങ്ങൾ മുൻ വാർത്ത സമ്മേളനത്തിലേതാണെന്ന് പിആർ ഏജൻസി പറഞ്ഞിരുന്നു. അത് മുഖ്യമന്ത്രിയുടേതായി പ്രസിദ്ധീകരിച്ചതിൽ പത്രത്തിന് തെറ്റുപറ്റിയെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഹിന്ദുവിൻ്റെ ഔദ്യോഗിക വിശദീകരണത്തിൽ പറയുന്നു.
സെപ്റ്റംബർ 9 നാണ് മാധ്യമപ്രവർത്തക അഭിമുഖത്തിനായി കേരളാഹൗസിലെത്തിയത്. ഇവർക്കൊപ്പം പിആർ ഏജൻസിയിലെ രണ്ട് പേർകൂടിയുണ്ടായിരുന്നു. 30 മിനിറ്റ് അഭിമുഖം നീണ്ടു. സ്വർണകടത്ത്, ഹവാല ചോദ്യങ്ങൾ ഉൾപ്പെടുത്തണമെന്ന് പിആർ ഏജൻസി രേഖാമൂലം ആവശ്യപ്പെട്ടതിനെ തുടർന്നാണ് വിവാദഭാഗങ്ങൾ അഭിമുഖത്തിൽ ഉൾകൊള്ളിച്ചത്.
ഹിന്ദുവിൽ കഴിഞ്ഞ ദിവസം വന്ന അഭിമുഖത്തില്‍ മുഖ്യമന്ത്രി നടത്തിയ മലപ്പുറം പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ‘‘കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ മലപ്പുറം ജില്ലയില്‍ 150 കിലോ സ്വര്‍ണവും 123 കോടിയുടെ ഹവാല പണവും പിടികൂടി. ഈ പണം കേരളത്തിലേക്ക് 'ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു' വേണ്ടിയാണ് എത്തുന്നത്. ഇത്തരക്കാര്‍ക്കെതിരായ സര്‍ക്കാര്‍ നടപടിക്കെതിരായ പ്രതികരണമാണ് ഇപ്പോഴുണ്ടാകുന്നത്’’എന്നു മുഖ്യമന്ത്രി പറഞ്ഞതായാണ്അഭിമുഖത്തില്‍ പ്രസിദ്ധീകരിച്ചിരുന്നത്. ഇതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നതോടെ മുഖ്യമന്ത്രി അഭിമുഖത്തില്‍ ഇങ്ങനെ പറഞ്ഞിരുന്നില്ലെന്നും തിരുത്തി നല്‍കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പത്രത്തിൻ്റെ എഡിറ്റര്‍ക്കു കത്തയച്ചു.
Follow us on :
Tags:
Please select your location.