Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരള പ്രവാസിസംഘം പുന്നയൂർകുളം ഈസ്റ്റ്‌ മേഖല സമ്മേളനം ജിസിസി സംസ്കാര ഹാളിൽ വെച്ച് നടന്നു

01 Jul 2025 17:41 IST

MUKUNDAN

Share News :

പുന്നയൂർകുളം:കേരള പ്രവാസിസംഘം പുന്നയൂർകുളം ഈസ്റ്റ്‌ മേഖല സമ്മേളനം ജിസിസി സംസ്കാര ഹാളിൽ വെച്ച് നടന്നു.ആദ്യകാല പ്രവാസി സി.പി.അബ്ദുട്ടി പാതകഉയർത്തി.മേഖല പ്രസിഡന്റ്‌ അലികുട്ടി കണ്ണത്തയിൽ അധ്യക്ഷത വഹിച്ച സമ്മേളനം കേരള പ്രവാസി സംഘം ജില്ല പ്രസിഡന്റ്‌ കെ.വി.അഷ്‌റഫ്‌ ഹാജി ഉദ്ഘാടനം നിർവഹിച്ചു.മേഖല സെക്രട്ടറി അഹമ്മദ്‌ അറക്കൽ പ്രവർത്തന റിപ്പോർട്ടും,ഏരിയ സെക്രട്ടറി ബാഹുലേയൻ പള്ളിക്കര സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.സിപിഐഎം പുന്നയൂർകുളം ഈസ്റ്റ്‌ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.അപ്പുമാസ്റ്റർ ആദ്യകാല പ്രവാസികളെ ആദരിച്ചു.15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു.മേഖല ഭാരവാഹികളായി പ്രസിഡന്റ്‌ അലികുട്ടി കണ്ണത്തയിൽ,സെക്രട്ടറി അഹമ്മദ് അറക്കൽ,ട്രഷറർ അലി തറയിൽ എന്നിവരെ തെരഞ്ഞെടുത്തു.ഏരിയ പ്രസിഡന്റ്‌ എം.എ.അബ്ദുൾ റസാഖ്,ട്രഷറർ പി.എം.യഹിയ,ജില്ലാ കമ്മിറ്റി അംഗം ഷെരിഫ് തളികശ്ശേരി തുടങ്ങിയവർ സംസാരിച്ചു.മേഖല ജോയിന്റ് സെക്രട്ടറി ഷംസുദ്ദിൻ അനുശോചന പ്രമേയവും,അലി തറയിൽ നന്ദിയും രേഖപ്പെടുത്തി.


Follow us on :

More in Related News