Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jan 2026 10:15 IST
കൊടകരീയം (NATTUVARTHA KODAKARA MATTATHUR )
Share News :
മതനിരപേക്ഷ രാഷ്ട്രീയത്തെ വിലക്കെടുക്കാനുള്ള ശ്രമം കേരളത്തില്‍ വിലപ്പോകില്ല-ജെയ്ക് സി.തോമസ്
കൊടകര: മതനിരപേക്ഷ രാഷ്ട്രീയത്തെ ഉത്തരേന്ത്യയിലെ പോലെ പണവും പദവിയും ഉപയോഗിച്ച് വിലക്കെടുക്കാനുള്ള ശ്രമം കേരളത്തില്‍ വിലപ്പോകില്ലെന്ന് ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം ജെയ്ക്ക് സി. തോമസ് പറഞ്ഞു.
മറ്റത്തൂരിലെ കോണ്‍ഗ്രസ്- ബി.ജെ.പി അവിശുദ്ധകൂട്ടുകെട്ടില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് നേതൃത്വത്തില്‍ കോടാലിയില്‍ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ സി.പി.ഐ മറ്റത്തൂര്‍ ലോക്കല്‍ സെക്രട്ടറി സെക്രട്ടറി അധ്യക്ഷത വഹിച്ചു. സിപിഎം കൊടകര ഏരിയ സെക്രട്ടറി പി. കെ. ശിവരാമന്‍, സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം വി. എസ് .പ്രിന്‍സ്, സിപിഎം ജില്ല കമ്മറ്റി അംഗം ടി. എ. രാമകൃഷ്ണന്‍, സി.പി.ഐ പുതുക്കാട് മണ്ഡലം സെക്രട്ടറി സി. യു. പ്രിയന്‍,എം .ആര്‍ .രഞ്ജിത്, ജില്ല പഞ്ചായത്ത് അംഗങ്ങളായ കെ. ജെ .ഡിക്‌സന്‍, ഷീല ജോര്‍ജ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, സി.പി.എം വെള്ളിക്കുളങ്ങര ലോക്കല്‍ സെക്രട്ടറി പി. കെ. രാജന്‍, ഇ. കെ. അനൂപ്, പി .സി .ഉമേഷ്, മറ്റത്തൂര്‍ ലോക്കല്‍ സെക്രട്ടറി പി .എസ് .പ്രശാന്ത്, പി .കെ. കൃഷ്ണന്‍കുട്ടി, പഞ്ചായത്ത് അംഗം കെ. ആര്‍. ഔസേഫ് എന്നിവര്‍ സംസാരിച്ചു. നേരത്തെ ഓവുങ്ങല്‍ ജങ്ഷനില്‍ നിന്ന് കോടാലി ജങ്ഷനിലേക്ക് പ്രകടനവും ഉണ്ടായി.
Follow us on :
Tags:
More in Related News
Please select your location.