Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Oct 2025 19:34 IST
Share News :
മേപ്പയ്യൂർ : നീടുംമ്പൊയിൽ എടവനമീത്തൽ രാജന്റെ മരണവുമായി ബന്ധപ്പെട്ട് കൈരളി , റിപ്പോർട്ടർ ചാനലുകളിലും, സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിപ്പിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കോൺഗ്രസ്സ്. കോൺഗ്രസ്സ് പാർട്ടിയുടെ മുൻ ഭാരവാഹിയായിരുന്ന രാജന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ദേശാഭിമാനി പത്രത്തിൽ വന്ന വാർത്ത മരണപ്പെട്ട വ്യക്തിയേയും അദ്ദേഹത്തിന്റെ കുടുംബത്തേയും അപമാനിക്കുന്നതിന് തുല്യമാണ്. മാത്രവുമല്ല രാജൻ 20 വർഷക്കാലമായി ദേശാഭിമാനി പത്രത്തിന്റെ ഏജന്റു കൂടിയാണ്. ഈ വിവരം പത്രവാർത്തയിൽ പരാമർശിക്കാത്തതും ഖേദകരമാണ്.
മൃതശരീരം മറവു ചെയ്യുന്നതിനു മുമ്പ് , മേപ്പയ്യൂരിൽ നടന്ന സി.പി.എം പൊതുയോഗത്തിൽ പാർട്ടി ലോക്കൽ സെക്രട്ടറി രാജന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അടിസ്ഥാന രഹിതമായ ആരോപണം രാഷ്ട്രീയ മാന്യതയ്ക്ക് ചേരുന്നതല്ലെന്ന് നിടുംമ്പൊയിൽ ഇന്ദിരാഭവനിൽ ചേർന്ന അനുശോചന യോഗം അഭിപ്രായപ്പെട്ടു.
ജില്ലാകോൺഗ്രസ്സ് ജനറൽ സെക്രട്ടറി ഇ. അശോകൻ , ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.പി. രാമചന്ദ്രൻ, മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് പി.കെ.അനീഷ്, ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി യു. എൻ. മോഹനൻ , കെ.കെ.അനുരാഗ് ,പി.കെ.രാഘവൻ ,റിഞ്ജു രാജ് എടവന ,കെ.സജീവൻ , പ്രസാദ് കളത്തിൽ, കെ.എം.സുരേഷ് ബാബു എന്നിവർ സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.