Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Aug 2024 19:50 IST
Share News :
ചാവക്കാട്:നഗരസഭയുടെ ശ്മശാനം പ്രവർത്തന രഹിതമായി ഇരിക്കുകയാണ്.ചാവക്കാട് നഗരസഭയിലെ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നഗരസഭ ശ്മശാനം പ്രവർത്തന രഹിതമായത് കൊണ്ട് പുറത്ത് സംസ്കരിക്കേണ്ട ദുരവസ്ഥയിലാണ്.പാവപ്പെട്ടവർക്കാണ് ഇതുകാരണം ഭാരിച്ച സാമ്പത്തിക ബാധ്യത വന്നിരിക്കുന്നത്.നേരത്തിന് സംസ്കരിക്കാനും പറ്റുന്നില്ല.അതാത് പരിധിയിലുള്ളവരുടെ സംസ്കരണത്തിന് ശേഷമാണ് ചാവക്കാട്ടുകാരുടെ സംസ്കരണത്തിന് അനുമതി നൽകുക.അത് കൊണ്ട് സമയം വൈകലിനും,പുറത്തുള്ളവരുടെ മൃതദേഹങ്ങൾ സംസ്ക്കരണത്തിനും അധിക ഫീസും കൊടുക്കേണ്ടി വരുന്നു.ചാവക്കാട് നഗരസഭയുടെ അനാസ്ഥ കാരണം പാവപ്പെട്ടവരുടെ മൃതദേഹം സംസ്ക്കരിക്കുന്നതിന് തടസ്സവും സാമ്പത്തിക ബാധ്യതയും വരുന്നു.ബന്ധപ്പെട്ട അധികൃതർ അടിയന്തിരമായി നഗരസഭയുടെ ശ്മശാനം പ്രവർത്തന ക്ഷമമാക്കണമെന്ന് എന്ന് മണത്തല മേഖല കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു.അല്ലാത്തപക്ഷം ജനകീയ സമരവുമായി ജനങ്ങളോടൊപ്പം കോൺഗ്രസ്സ് അണി ചേരും എന്ന് യോഗം മുന്നറിയിപ്പ് നൽകി.ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ.തേർളി അശോകൻ അധ്യക്ഷത വഹിച്ചു.ഇസഹാഹ് മണത്തല,പി.ടി.ഷൗക്കത്ത് അലി,അഷറഫ് ബ്ലാങ്ങാട്,ഷക്കീർ ഹുസൈൻ,രമേഷ് മടേക്കടവ്,ഷൈല നാസർ,അനിത ശിവൻ,കെ.എൻ.സന്തോഷ് എന്നിവർ സംസാരിച്ചു.
Follow us on :
Tags:
Please select your location.