Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Nov 2024 16:55 IST
Share News :
തിരുവനന്തപുരം: പാലക്കാട് എൽ ഡി എഫ് സ്ഥാനാർഥി പി സരിന് വേണ്ടി പ്രചാരണം നടത്താൻ ഇ പി ജയരാജൻ നാളെ പാലക്കാടെത്തും. സിപിഎം നിർദ്ദേശപ്രകാരമാണ് ഇപി ജയരാജൻ പാലക്കാടെത്തുന്നത്. ആത്മകഥയിലെ സരിന് എതിരായ പരാമർശത്തിന് പിന്നാലെയാണ് സിപിഎം നീക്കം. വൈകിട്ട് അഞ്ചുമണിക്ക് മുനിസിപ്പൽ ബസ്റ്റാൻഡിൽ പൊതുയോഗത്തിൽ ഇപി ജയരാജൻ സംസാരിക്കും.
അതേസമയം, ആത്മകഥാ വിവാദത്തിൽ ഇ പി ജയരാജൻ പരാതി നൽകി. ഡിജിപിക്കാണ് പരാതി നൽകിയത്. വ്യാജപ്രചരണം അന്വേഷിക്കണമെന്ന് ഇ പി ജയരാജൻ പരാതിയിൽ പറയുന്നു. പോളിംഗ് ദിനത്തിൽ വ്യാജ വാർത്ത പുറത്ത് വന്നത് ഗൂഡാലോചനയാണ്. മാധ്യമങ്ങൾ വഴി പുറത്ത് വന്നത് തെറ്റായ വാർത്തകൾ. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ഇ പി ജയരാജൻ പരാതിയിൽ ആവശ്യപ്പെട്ടു.
Follow us on :
Tags:
Please select your location.