Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Dec 2024 13:01 IST
Share News :
തിരുരങ്ങാടി : സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ വർധിച്ചു വരുന്ന അതിക്രമങ്ങൾ തടയാൻ പെൺകുട്ടികൾക്ക് സ്കൂൾ തലത്തിൽ സ്വയം പ്രതിരോധ പരിശീലനം നൽകണമെന്ന് കേരള മഹിളാ ഫെഡറേഷൻ (കെ.എം.എഫ്) മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അടിയന്തിര നടപടി കൈകൊള്ളണമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം സംസ്ഥാന സർക്കാറിനോടാവശ്യപ്പെട്ടു. ചെമ്മാട് ചെറുകാട്ട് ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ
സമ്മേളനം സി.എം.പി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കോട്ടുമല ഉദ്ഘാടനം ചെയ്തു.
സ്ത്രീകൾക്കും കുട്ടികൾക്കു മെതിരായ അതിത്രമങ്ങൾ തടയുന്നതിൽ പിണറായി സർക്കാർ പൂർണ പരാജയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സി.പി ബേബി
അധ്യക്ഷത വഹിച്ചു. ഒ.ശാന്തകുമാരി പതാക ഉയർത്തി. ജില്ലാ സെക്രട്ടറി എം.പി ജയശ്രി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കേരള മഹിളാ ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് പി.പി ഫൗസിയ, ജില്ലാ വർക്കിംഗ് പ്രസിഡണ്ട് അഡ്വ. റിൻഷിദ അലിയാർ, മുന്നിയൂർ പഞ്ചായത്തഗം
രമണി ഗംഗാധരൻ, വി.ബിജിത, വി.കെ ബിന്ദു, സി.എം.പി നേതാക്കളായ സി.പി കാർത്തികേയൻ, വാസു കാരയിൽ, എം.ബി രാധാകൃഷ്ണൻ, എന്നിവർ പ്രസംഗിച്ചു.
ഭാരാവാഹികളായി പ്രസിഡന്റ് കെ. ഗീത,
വർക്കിംഗ് പ്രസിഡന്റ് അഡ്വ. റിൻഷിദ അലിയാർ, വൈസ് പ്രസിഡൻ്റ് മാരായി രമണി ഗംഗാധരൻ, വി.കെ.ബിന്ദു, കെ.കെ ബേബി, സെക്രട്ടറിയായി എം.പി ജയശ്രീ, ജോ:സെക്രട്ടറിമാരായി റൈഹാനത്ത് അലി,
ജിഷാ വിശ്വനാഥ്, പി. ശ്രീമതി, ട്രഷറർ ആയി വി.ബി ജിത എന്നിവരടങ്ങിയ 31 അംഗ ജില്ലാ കമ്മിറ്റിയേയും 15 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളേയും തെരഞ്ഞെടുത്തു
Follow us on :
Tags:
More in Related News
Please select your location.