Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരൂർ ജില്ല രൂപീകരണം വൈകുന്നത് ജില്ലയോടുള്ള വഞ്ചന

16 Feb 2026 20:55 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : 1969 ൽ 13 ലക്ഷം ജനങ്ങളുമായി രൂപീകരിച്ച് 2026 ൽ 50 ലക്ഷം ജനങ്ങളുമായി എത്തിനിൽക്കുന്ന മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ജില്ല രൂപീകരിക്കാൻ അമാന്തിക്കുന്നത് ജില്ലയോടുള്ള വെല്ലുവിളിയാണെന്ന് പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ. ഡിമാൻ്റ് മാർച്ച് നടത്തി. തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് ഹമീദ് പരപ്പനങ്ങാടിയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടിയിലാണ് മാർച്ച് നടന്നത്.


ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തും, വിസ്തൃതിയിൽ മൂന്നാ സ്ഥാനത്തും വികസനത്തിൽ പതിനാലാം സ്ഥാനത്തുമുള്ള മലപ്പുറം ജില്ല വിഭജനം അനിവാര്യ ഘടകമാണ്, മലയോരവും, തീരദേശവും അടങ്ങുന്ന ജില്ലയിൽ വികസന നേട്ടങ്ങൾ ചൂണ്ടികാണിക്കാൻ ഒന്നുമില്ല, 15 വർഷമായി ജില്ലയിൽ ജനറൽ ആശുപത്രി ഇല്ലാതായിട്ട്. ജനറൽ ആശുപത്രിയുടെ ബോർഡ് മാറ്റി മെഡിക്കൽ കോളേജിൻ്റെ ബോർഡ് സ്ഥാപിച്ചുള്ളത് പോലെയുള്ള വികസനമാണിവിടെ നടക്കുന്നതെന്നും ഡിമാൻ്റ് മാർച്ചിൽ പ്രവർത്തകർ ആരോപിച്ചു.


 തിരൂരങ്ങാടി മണ്ഡലം പ്രസിഡൻ്റ ഹമീദ് പരപ്പനങ്ങാടി, ലത്തീഫ് എടക്കര, ഫൈസൽപുളിക്കലകത്ത്, നൗഫൽ പരപ്പനങ്ങാടി എന്നിവർ സംസാരിച്ചു. മണ്ഡലം നേതാക്കളായ സിദ്ധീഖ് കെ, വാസു .ടി, മുനീർ എൻ കെ , ഷബീർബാപ്പു എടരിക്കോട് , ആസിയ ഹുസൈൻ എന്നിവർ നേതൃത്വം നൽകി

Follow us on :

More in Related News