28 Aug 2024 19:15 IST
- MUKUNDAN
Share News :
ചാവക്കാട്:സിപിഎം മുൻ കടപ്പുറം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും,മുൻ ചാവക്കാട് ഏരിയ കമ്മിറ്റി അംഗവും കടപ്പുറം ഗ്രാമപഞ്ചായത്തിലെ എൽഡിഎഫ് മെമ്പറുമായിരുന്ന രവീന്ദ്രൻ്റെ മകൾ രജിത രവീന്ദ്രനും,സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗവും,തൊട്ടാപ്പ് ബ്രാഞ്ച് മുൻ സെക്രട്ടറിയുമായിരുന്ന വി.കെ.അലിയും സിപിഎമ്മിൻ്റെ തെറ്റായ നയങ്ങളിലും നിലപാടില്ലായ്മയിലും പ്രതിഷേധിച്ച് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിൽ ചേർന്നു.രജിത രവീന്ദ്രൻ കടപ്പുറം 16-ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു.നിലവിൽ കടപ്പുറം പഞ്ചായത്ത് സിഡിഎസ് മെമ്പറും,ജനാധിപത്യ മഹിളാ അസോസിയേഷൻ കടപ്പുറം പഞ്ചായത്ത് പ്രസിഡൻ്റുമാണ്.സിപിഎം തൊട്ടാപ്പ് ബ്രാഞ്ച് അംഗവുമാണ്.അഞ്ചങ്ങാടി ലീഗ് ഹൗസിൽ നടന്ന ചടങ്ങിൽ മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സി.എച്ച്.റഷീദ് ഷാൾ അണിയിച്ച് സ്വീകരിച്ചു.
Follow us on :
Tags:
More in Related News
Please select your location.