Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Aug 2024 17:31 IST
Share News :
ചാലക്കുടി :നഗരസഭ അതിർത്തിയിലെ വിവിധ അംഗനവാടികളിൽ ഒഴിവ് വരുന്ന വർക്കർ / ഹെൽപ്പർ തസ്തികകളിൽ പുതിയ നിയമനം നടത്തുന്നതുമായ് ബന്ധപ്പെട്ട്, നഗരസഭ കൗൺസിൽ സെലക്ഷൻ കമ്മിറ്റിയെ നിശ്ചയിച്ചത് നിയമാനുസൃതമായാണ് എന്ന് നഗരസഭ ചെയർമാൻ എബി ജോർജ് അറിയിച്ചു.
ഇതുമായ് ബന്ധപ്പെട്ട് ശിശു വികസന വകുപ്പിൻ്റെ ആവശ്യത്തെ തുടർന്നാണ്
3 വനിതകൾ ഉൾപ്പെടെ,
5 പൊതു പ്രവർത്തകരെ ഈ കമ്മിറ്റിയിലേക്ക് നിർദ്ദേശിച്ചത്.
ഇത് സംബന്ധിച്ച് 11. 11.2022 ന് നടന്ന കൗൺസിൽ യോഗത്തിൽ, 33-ാംനമ്പർ അജണ്ടയായി ഇക്കാര്യം ചർച്ച ചെയ്യുകയും,
5 പൊതു പ്രവർത്തകരെ കമ്മിറ്റി അംഗങ്ങളായി നിശ്ചയിക്കാൻ ചെയർമാനെ ചുമതലപ്പെടുത്തുകയും ചെയ്തതാണ്.
ഇതിൻ്റെ അടിസ്ഥാനത്തിലാണ്
പൊതു പ്രവർത്തകരായ
5 പേരെ ഉൾപ്പെടുത്തി ഇക്കാര്യം ശിശുവികസന വകുപ്പിനെ അറിയിക്കുകയും ചെയ്തിട്ടുള്ളതാണ്.
മുൻ ജനപ്രതിനിധികൾ ഉൾപ്പെടെ,
പൊതുരംഗത്ത് പ്രവർത്തിക്കുന്നവരായ വ്യക്തികളെയാണ് സെലക്ഷൻ കമ്മിറ്റിയിലേക്ക് നിശ്ചയിച്ചിട്ടുള്ളത്.
ഒരു വർഷം മുമ്പ് നിശ്ചയിച്ച ഒരു കമ്മിറ്റിയാണിത്.
ഇതിന് ശേഷം ഈ കമ്മിറ്റി രണ്ട് തവണ യോഗം ചേരുകയും അപേക്ഷ സ്വീകരിക്കുന്നതും ഇൻ്റർവ്യൂ നടത്തുന്നതും സംബന്ധിച്ച് തീരുമാനങ്ങൾ എടുത്തിട്ടുള്ളതുമാണ്.
എത്രയോ നാളുകളായി
ഇതിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നതിന് പത്രപരസ്യം ഉൾപ്പെടെ കൊടുത്ത്
നിരവധി ആളുകൾ അപേക്ഷ നൽകിയിട്ടുള്ളത്.
നൂറ് കണക്കിന് പേർ അപേക്ഷ കൊടുത്ത് ഇൻ്റർവ്യൂവിന് എത്തിയ അവസരത്തിൽ,
കമ്മിറ്റി അംഗങ്ങളെ
ചൊല്ലി പ്രതിപക്ഷം ഇപ്പോൾ തർക്കമുന്നയിക്കുന്നതും, കൂടികാഴ്ച തടസ്സപ്പെടുത്താൻ ശ്രമിച്ചതും, ഇത് വിവാദമാക്കാൻ ശ്രമിക്കുന്നതും രാഷ്ട്രീയ പ്രേരിതമായ നടപടിയാണ്.
ഇപ്പോൾ നടക്കുന്ന ഇൻ്റർവ്യൂവുമായ് ബന്ധപ്പെട്ട് തുടർന്ന് നടക്കുന്ന ഏത് നിയമനവും സുതാര്യമായിരിക്കുമെന്നും ചെയർമാൻ പറഞ്ഞു.
Follow us on :
Tags:
Please select your location.