Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സി.ഡി.എസ് അഴിമതിക്കെതിരെ മേപ്പയൂർ പഞ്ചായത്ത് ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച്

14 Jul 2025 18:19 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ :മേപ്പയ്യൂർ പഞ്ചായത്ത്

കുടുംബശ്രീ സി.ഡി എസ്സിലെ അഴിമതിയെ പറ്റി സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്

മേപ്പയ്യൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി. ദുൽഖിഫിൽ മാർച്ച് ഉദ്ഘാടനം

ചെയ്തു.


മേപ്പയ്യൂരിൽ കേരള ചിക്കൻ സ്റ്റാൾ തുടങ്ങുന്നതിനുവേണ്ടിയുള്ള അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ പിൻവലിച്ച് വ്യക്തിപരമായ ആവശ്യങ്ങൾക്കെടുത്ത് ചെലവഴിച്ചിരിക്കുകയാണെന്നും ഇന്നേവരെ ചിക്കൻ സ്റ്റാൾ ആരംഭിച്ചിട്ടില്ലെന്നും കോൺഗ്രസ് ആരോപിച്ചു. കുടുംബശ്രീയിലെ കുട്ടികൾക്ക് 3 ദിവസത്തെ ബാലസഭ ക്യാമ്പ് നടത്താൻ ഫണ്ടിൽ നിന്ന് 60000/- രൂപ പിൻവലിച്ച് ഒറ്റദിവസത്തെ ക്യാമ്പ് നടത്തി വലിയ അഴിമതിയാണ് സി ഡി എസ് ചുമതലക്കാർ നടത്തിയിട്ടുള്ളതെന്നുമാണ് കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നത്.

 മണ്ഡലം പ്രസിഡണ്ട്

പി.കെ. അനീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഇ. അശോകൻ , മുഖ്യപ്രഭാഷണം നടത്തി .ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.പി.രാമചന്ദ്രൻ, കെ.പി. വേണുഗോപാൽ, ശ്രീനിലയം വിജയൻ, പറമ്പാട്ട് സുധാകരൻ,സി.എം. ബാബു , പ്രസന്നകുമാരി ചൂരപ്പറ്റ , പി.കെ.രാഘവൻ , പുതുക്കുളങ്ങര സുധാകരൻ എന്നിവർ സംസാരിച്ചു. ഇ.കെ.മുഹമ്മദ് ബഷീർ,ഷബീർ ജന്നത്ത്.എsയിലാട്ട് ഉണ്ണികൃഷ്ണൻ , ടി.കെ.അബ്ദുറഹിമാൻ, റിഞ്ജുരാജ് എടവന ,കെ.എം.ശ്യാമള,പെരുമ്പട്ടാട്ട് അശോകൻ ,രവീന്ദ്രൻ വളളിൽ ,

ആന്തേരി ഗോപാലകൃഷ്ണൻ ,സുരേഷ് മൂന്നൊടിയിൽ, എം.എം. അർഷിന കെ.ജിഷ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Follow us on :

Tags:

More in Related News