Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Apr 2025 20:02 IST
Share News :
ചാലക്കുടി:
പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം അമർപ്പിച്ചുകൊണ്ട് ചാലക്കുടി ടൗണിൽ എഐവൈഎഫ് മണ്ഡലം കമ്മിറ്റിയുടെ ഭീകരവാദത്തിനെതിരെ സ്നേഹദീപം '' നേതൃത്വത്തിൽ ''സംഘടിപ്പിച്ചു.
ജമ്മു കശ്മീരിലെ
പഹൽഗാമിലുണ്ടായ ഭീകരാക്രമണം മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതും അത്യന്തം വേദന ജനകവുമാണെന്നും തീവ്രവാദ വിഘടനവാദ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ വിവിധ തലങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള തല്പര കക്ഷികളുടെ കുത്സിതശ്രമങ്ങൾക്കെതിരെ
ജനാധിപത്യപരമായ പ്രതിരോധം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും രാജ്യത്ത് വളർന്ന് വരുന്ന ഭീകരവാദ പ്രസ്ഥാനങ്ങളുടെ വേരറുക്കുന്നതിനുള്ള പോരാട്ടം ശക്തിപ്പെടുത്തണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു. എഐവൈഎഫ് ചാലക്കുടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്നേഹദീപം എഐവൈഎഫ് ജില്ലാ ജോയിൻറ് സെക്രട്ടറി പി.വി.വിവേക് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി.സി.സജിത്ത് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എം.ഡി.പ്രവീൺ, സിപിഐ ലോക്കൽ സെക്രട്ടറി അനിൽ കദളിക്കാടൻ, എഐവൈഎഫ് മണ്ഡലം ജോയിൻറ് സെക്രട്ടറി ശ്യാമ സജീവൻ, ഷിനു പണിക്കവീട്ടിൽ, കെ.കെ.അനുമോൻ, ജോഫിൻ ജോസ് എന്നിവർ സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.