Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jun 2024 17:43 IST
Share News :
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി വിജയിച്ചതോടെ കൊച്ചി മെട്രോ തൃശൂർ വരെ എത്തുമോ എന്ന പ്രതീക്ഷയിലാണ് തൃശൂർക്കാർ. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും, 2024 ലും സുരേഷ് ഗോപി നൽകിയ പ്രധാന വാഗ്ദാനമായിരുന്നു കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടുമെന്നത്. ഇതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചൊന്നും പറഞ്ഞില്ലെങ്കിലും ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടുമെന്ന് സുരേഷ് ഗോപി ആവർത്തിച്ചിരുന്നു.
ഈ വാക്കുകളിൽ വിശ്വാസമർപ്പിച്ച തൃശൂർ 74,686 വോട്ടുകളുടെ ഭൂരിപക്ഷം നൽകിയാണ് അദ്ദേഹത്തെ വിജയിപ്പിച്ചത്
13 വാഗ്ദാനങ്ങളായിരുന്നു സുരേഷ് ഗോപി ഇത്തവണ ജനങ്ങൾക്ക് നൽകിയിരുന്നത്. അതിലും പ്രധാനപ്പെട്ടത്കൊച്ചി മെട്രോ സർവീസ് നീട്ടുന്നത് തന്നെയായിരുന്നു. അതിരൂക്ഷമായ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായി കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മെട്രോ മാൻ ഇ ശ്രീധരനെ തിരികെ കൊണ്ടുവന്നാൽ കൊച്ചി മെട്രോ പാലക്കാടുവരെയല്ല, കോയമ്പത്തൂർ വരെ നീട്ടാമെന്നും പ്രചാരണത്തിനിടയിൽ അദ്ദേഹം പറഞ്ഞിരുന്നു
Follow us on :
Tags:
Please select your location.