Mon Mar 31, 2025 2:22 PM 1ST
Location
Sign In
10 Sep 2024 13:34 IST
Share News :
ഡല്‍ഹി: സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് അദ്ദേഹത്തെ പരിശോധിക്കുന്നത്. ഡല്‍ഹി എയിംസിലെ ഐസിയുവില്‍ തുടരുകയാണ് യെച്ചൂരി.
ശ്വാസകോശ അണുബാധയെ തുടര്‍ന്നാണ് യെച്ചൂരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്ര പരിചരണവിഭാഗത്തില്‍ കൃത്രിമ ശ്വാസോച്ഛാസം നല്‍കി വരികയാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഈ മാസം 19-നാണ് യെച്ചൂരിയെ എയിംസില്‍ പ്രവേശിപ്പിച്ചത്.
Follow us on :
Tags:
Please select your location.