Tue Dec 12, 2023 10:56 PM 1ST

Location  

Sign In

‘പി സരിൻ ഇപ്പോഴും കോൺ​ഗ്രസുകാരൻ’: രാഹുൽ മാങ്കൂട്ടത്തിൽ

17 Oct 2024 09:06 IST

- Shafeek cn

Share News :

പാലക്കാട്: പി. സരിൻ ഇപ്പോഴും കോൺ​ഗ്രസുകാരനാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സരിൻ കോൺ​ഗ്രസ് വിടുമെന്ന് കരുതുന്നില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ആര് എതിരാളി ആയാലും പാലക്കാട് മതേതര മുന്നണി വിജയിക്കുമെന്നും രാഹുൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പോരാട്ടം മതേതരത്വവും വർഗീയതയും തമ്മിലാണെന്നും രാഹുൽ പറഞ്ഞു. ആര് പോരിനിറങ്ങിയാലും പാലക്കാട്ടെ മണ്ണ് കോൺ​ഗ്രസിനൊപ്പമായിരിക്കും.


കോൺഗ്രസ്‌ സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പാലക്കാട്‌ എത്തും. വൈകിട്ട് 4 ന് പാലക്കാട്‌ എത്തുന്ന രാഹുലിന് വൻ സ്വീകരണം ആണ് ഒരുക്കിയിട്ടുള്ളത്. മണ്ഡലത്തിൽ പ്രചരണം ഇന്ന് തന്നെ ആരംഭിക്കാനാണ് തീരുമാനം. ഡോ പി സരിൻ ഇടത് സ്വതന്ത്രൻ ആകാനുള്ള നീക്കം ആരംഭിച്ചതിനാൽ പരമാവധി പ്രവർത്തകരെ പ്രചാരണത്തിന് ഇറക്കി സ്ഥാനാർഥിയുടെ വരവ് വലിയ സംഭവം ആക്കാനാണ് തീരുമാനം.

Follow us on :

More in Related News