Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിധിയെഴുത്ത് കഴിഞ്ഞു; പോളിംഗ് ശതമാനം കുറഞ്ഞു; കാരണം തേടി പാർട്ടികൾ

13 Nov 2024 19:24 IST

Enlight News Desk

Share News :

വയനാട് ലോക്‌സഭാ മണ്ഡലത്തിലേയും ചേലക്കര നിയമസഭാ മണ്ഡലത്തിലേയും ഉപതെരഞ്ഞെടുപ്പിന്റെ പോളിംഗ് പൂര്‍ത്തിയായി. 71.65 ശതമാനം പേരാണ് ചേലക്കരയില്‍ വോ‌ട്ട് രേഖപെടുത്തിയത്.വയനാട് ആകട്ടെ പോളിംഗ് ശതമാനം 63.59 ശതമാനം മാത്രമാണ്. പോളിംഗ് ശതമാനത്തിലെ ഇടിവ് രാഷ്ട്രീയ പാര്‍ട്ടികളുടെ കണക്കുകൂട്ടലുകളും തെറ്റിക്കുന്നുണ്ട്. ചേലക്കര മണ്ഡലത്തിലെ പുലാക്കോട് എഎല്‍പി സ്‌കൂളില്‍ ബൂത്ത് 88ല്‍ ആറ് മണി കഴിഞ്ഞും തിരക്കുണ്ടായിരുന്നു. സമയം അവസാനിച്ചിട്ടും നിരവധി പേരാണ് ഇവിടെ വോട്ട് ചെയ്യാനായി കാത്തുനില്‍ക്കുന്നത്.

രാവിലെ ചേലക്കരയിൽ മികച്ച പോളിം​ഗുണ്ടായിരുന്നെങ്കിലും ഉച്ചയ്ക്ക് ശേഷം ഇത് മന്ദഗതിയിലാ


വയനാട്ടില്‍ പ്രചാരണ രംഗത്തെ ആവേശം വോട്ടെടുപ്പില്‍ ഉണ്ടായില്ല. റെക്കോര്‍ഡ് ഭൂരിപക്ഷം പ്രതീക്ഷിക്കുന്ന യുഡിഎഫിന്റെ പ്രതീക്ഷക്ക് മങ്ങലേൽക്കുന്നതാണ് പോളിംഗ് ശതമാനം. ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള വിമുഖത പ്രകടമായതെന്നാണ് വിലയിരുത്തല്‍. 

Follow us on :

More in Related News