Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൂരപൊലിമ തകര്‍ത്ത പോലീസ് നടപടി,ജുഡീഷ്യൽ അന്വേഷണം നടത്തണം...

20 Apr 2024 20:26 IST

MUKUNDAN

Share News :

ചാവക്കാട്:പൂരപൊലിമ തകര്‍ത്ത പോലീസ് നടപടി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കെ.മുരളീധരന്‍ പറഞ്ഞു.സ്ഥാനാർത്ഥി പര്യടനത്തിനിടെ ചാവക്കാട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സര്‍ക്കാര്‍ വിരുദ്ധ വികാരം ഉണ്ടാക്കി വോട്ട് ബിജെപിക്ക് മറിച്ചു കൊടുക്കാനുള്ള ആസൂത്രിത നീക്കമാണ് പോലീസിനെ ഉപയോഗിച്ച്‌ നടത്തിയതെന്ന് മുരളീധരന്‍ ആരോപിച്ചു.അതിനുദാഹരണാണ് ഇന്നലെ പുലര്‍ച്ചെ മന്ത്രി രാജന്‍ യോഗം വിളിച്ചത്.ഇന്നലെ സുഖമില്ല എന്ന് പറഞ്ഞ് പൂരപറമ്പില്‍ പോലും വരാതെ രാവിലെ പറ വെച്ചുപോയ സുരേഷ് ഗോപി എങ്ങനെ ഇന്ന് പുലര്‍ച്ചെ ചര്‍ച്ചക്കെത്തുന്നു.അവിശുദ്ധ കൂട്ടു കെട്ടാണ് പൂരത്തിനെ കരുവാക്കാന്‍ പാടില്ലല്ലോ.ഇന്ത്യ ചൈന യുദ്ധ കാലത്താണ് ആദ്യമായി പൂരം മുടങ്ങിയത്.പിന്നീട് കോവിഡ് കാലത്തും കഴിഞ്ഞ ദിവസവും വെടികെട്ട് പോലീസ് മുടക്കി.ഇത് ഗുരുതരമായ വീഴ്ചയാണ് വിട്ടുകൊടുക്കാന്‍ കഴിയില്ല.പോലീസ് പ്രശ്‌നം ഉണ്ടാക്കിയാല്‍ അത് പരിഹരിക്കാന്‍ മന്ത്രിക്ക് കഴിയണ്ടെ,പോലീസിന് മുകളിലല്ലേ മന്ത്രി,പിന്നെ എന്തിനാ മന്ത്രി.കഴിഞ്ഞ ദിവസം രാത്രി 11 മണിക്ക് തുടങ്ങിയ പ്രശ്‌നങ്ങള്‍ എന്തിനാ രാവിലെ വരെ നീട്ടികൊണ്ടു പോയത് എന്ന് മുരളി ചോദിച്ചു.വെടികെട്ട് കാണാന്‍ താനും ഉണ്ടായിരുന്നുവെന്ന് മുരളി പറഞ്ഞു.പകല്‍ പൂരവും,രാത്രി വെടികെട്ടുമാണ് സാധാരണ നടക്കാറ് ഇവിടെ രാത്രി പുരവും,പകല്‍ വെടികെട്ടുമാണ് നടന്നത്.ജനം ശാന്തരായി അല്ലങ്കില്‍ ത്യശൂരില്‍ എന്തല്ലാം സംഭവിക്കുമായിരുന്നു.പോലീസിനെ ആരാ കയറൂരി വിട്ടത്.ഇവരെ നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടവും,സംസ്ഥാന ഭരണകൂടവുമില്ലെ.പോലീസ് തോണിവാസം നടത്തുമ്പോൾ എന്താ ഇവര്‍ മൗനം പാലിച്ചത്.ഇന്നലെ വൈകുനേരത്തോടെ പോലീസിന്റെ സ്വഭാവം മാറാന്‍ കാരണമെന്താ.ബ്രഹ്മശ്രം മഠത്തിന് മുന്നില്‍ വെച്ച് കമ്മീഷണർ വെറുതെ ആളുകളെ ചീത്തപറയുകയും പ്രകോപിപിക്കുകയും ചെയ്യുന്നത് നാന്‍ നേരിട്ട് കണ്ടതാണന്നും മുരളി പറഞ്ഞു.


Follow us on :

More in Related News