Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യൂത്ത് കോൺഗ്രസ്‌ ടാലെന്റ് ഫെസ്റ്റ് ന് ജില്ലയിൽ തുടക്കം കുറിച്ചു

27 May 2024 19:54 IST

PEERMADE NEWS

Share News :

ഏലപ്പാറ:സംസ്ഥാന യൂത്ത് കോൺഗ്രസ്സ് കമ്മറ്റിയുടെ നിർദേശാനുസരണം മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന ടാലെന്റ് ഫെസ്റ്റ് ന് ഇടുക്കി ജില്ലയിൽ തുടക്കംകുറിച്ചു.

ഏലപ്പാറ മണ്ഡലം യൂത്ത് കോൺഗ്രസ്‌കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എസ്. എൻ. ഡി. പി ഹാളിൽ നടന്ന യൂത്ത് പ്ലസ് മെറിറ്റ് അവാർഡ് ജില്ലാ പ്രസിഡന്റ്‌ ഫ്രാൻസിസ് ദേവസ്യാ ഉദ്ഘാടനം ചെയ്തു.ഏലാപ്പറ മണ്ഡലത്തിലെ എസ്. എസ് എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ യൂത്ത് പ്ലസ് ന്റെ ഭാഗമായ് മൊമെന്റോ നൽകി അനുമോതിച്ചു. മണ്ഡലം പ്രസിഡന്റ്‌ ഫെലിക്സ് ജി ഡാനി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് ശാരി ബിനു ശങ്കർ , ജില്ലാ സെക്രട്ടറി അഡ്വ. അഫിൻ ആൽബർട്ട് , മനോജ് രാജൻ,അസംബ്ലി വൈസ് പ്രസിഡന്റ് ഒ.എസ് ഉമർ ഫറുഖ് , ടോണി കുര്യൻ മാത്യു,ബിജു ഗോപാലൻ,പ്രദീപ്‌ കുമാർ, സുജാത രാധാകൃഷ്ണൻ,വർഗീസ് ആർ, എം. പി ഹിലിപ്പ്,എം. കെ സുനിത,ഷാജി ചെറിയാൻ, ഡോ. ലിബിൻ വിജയ്, ഡോ. ഫ്രാഞ്ചന, അശ്വതി ഓമനകുട്ടൻ,ഒ. എച്ച് ഷാജി എന്നിവർ പ്രസംഗിച്ചു.



Follow us on :

More in Related News