Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Nov 2024 19:54 IST
Share News :
ചാലക്കുടി: നഗരസഭ ഭരണസമിതിയുടെ അനാസ്ഥ മൂലം തകരാറിലായ ക്രിമിറ്റോറിയത്തിൻ്റെ അറ്റകുറ്റപണികൾ എത്രയും വേഗം നടത്തി മൃതദേഹ സംസ്‌കാരത്തിനായി തുറന്ന് കൊടുക്കുക, റെയിൽവേ ഫുട് ഓവർ ബ്രിഡ്ജ് മെയിൻ്റനൻസ് നടത്തി യാത്രാ ക്ലേശം പരിഹരിക്കുക, പടിഞ്ഞാറേചാലക്കുടിയിലെ ബിവറേജസ് ഗോഡൗൺ മാറ്റി സ്ഥാപിക്കാനുള്ള തീരുമാനം പിൻവലിക്കുക, താറുമാറായി കിടക്കുന്ന കാരക്കുളത്ത് നാട് റെയിൽവേ അടിപ്പാത സഞ്ചാരയോഗ്യമാക്കുക എന്നീ ആവിശ്യങ്ങൾ എത്രയും വേഗം നടപ്പാക്കണമെന്ന് സിപിഐ (എം) ചാലക്കുടി വെസ്റ്റ് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ. ഷാജൻ ലോക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ബി.ഡി. ദേവസ്സി, ഏരിയ സെക്രട്ടറി കെ.എസ്. അശോകൻ, ഏരിയ കമ്മിറ്റി അംഗം ജിൽ ആൻ്റണി, ലോക്കൽ സെക്രട്ടറി എ.എം ഗോപി, എം.എസ്. സദാനന്ദൻ, വി.പി. ഷാജഹാൻ, വി.എം. ഭവാനി, വി.ജി. ഗോപി എന്നിവർ പ്രസംഗിച്ചു. എ.എം. ഗോപി ലോക്കൽ സെക്രട്ടറി ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
Follow us on :
Tags:
Please select your location.